തിരയുക

പ്രതിരോധം തീർക്കാൻ മിസ്സൈലുകൾ! പ്രതിരോധം തീർക്കാൻ മിസ്സൈലുകൾ! 

പാപ്പാ: യുദ്ധം അവകാശ നിഷേധവും പരിസ്ഥിതിക്കെതിരായ ആക്രമണവും !

നവമ്പർ 6: യുദ്ധത്തിൻറെയും സയുധസംഘർഷങ്ങളുടെയും ഘട്ടത്തിൽ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത് തടയുന്നതിനുവേണ്ടിയുള്ള ആഗോള ദിനം , ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധം സർവ്വ അവകാശങ്ങളുടെയും നിഷേധമാണെന്ന് മാർപ്പാപ്പാ.

യുദ്ധത്തിൻറെയും സയുധസംഘർഷങ്ങളുടെയും ഘട്ടത്തിൽ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത് തടയുന്നതിനുവേണ്ടിയുള്ള ആഗോള ദിനം ആചരിക്കപ്പെട്ട നവമ്പർ 6-ന് വെള്ളിയാഴ്ച (06/11/20), പരിസ്ഥിതിസംഘർഷദിനം (#EnvironmentConflictDay) തൻറെ പുതിയ ചാക്രികലേഖനമായ “ഫ്രത്തേല്ലി തൂത്തി” (#FratelliTutti) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ ചിന്ത പങ്കുവച്ചിരിക്കുന്നത്.

"യുദ്ധം എല്ലാ അവകാശങ്ങളുടെയും നിഷേധവും പരിസ്ഥിതിയുടെ നേർക്കുള്ള നാടകീയാക്രമണവുമാണ്. സകലരുടെയും യഥാർത്ഥ സമഗ്രപുരോഗതി നാം ആഗ്രഹിക്കുന്നുവെങ്കിൽ യുദ്ധം ഒഴിവാക്കുന്നതിന് നമ്മൾ അക്ഷീണം പരിശ്രമിക്കേണ്ടിയിരിക്കുന്നു”  എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

 

06 November 2020, 13:47