തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

സലേഷ്യൻ യുവതയ്ക്ക് പാപ്പായുടെ വീഡിയൊ സന്ദേശം!

തിരുപ്പിറവിയ്ക്കുള്ള ഒരുക്കത്തിൽ മറ്റു യുവതീയുവാക്കളെയും “ക്യൂബ് റേഡിയോ”യുടെ ഉപയോക്താക്കളെയും പങ്കുചേർക്കാൻ പാപ്പാ സലേഷ്യൻ യുവതയ്ക്ക് പ്രചോദനം പകരുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇറ്റലിയിലെ വെനീസ് നഗരത്തിലെ സലേഷ്യൻ സർവ്വകലാശാലയുടെ (IUSVE) കീഴിൽ പ്രവർത്തിക്കുന്ന “ക്യൂബ് റേഡിയോ”യിലെ (Cube Radio) യുവതയ്ക്ക് മാർപ്പാപ്പായുടെ വീഡിയൊ സന്ദേശം.

വ്യാഴാഴ്ചയാണ് (26/11/20) ഫ്രാൻസീസ് പാപ്പാ ഈ സന്ദേശം നല്കിയത്.

ഈ റേഡിയോയിൽ പ്രവർത്തിക്കുന്ന യുവജനങ്ങൾ തിരുപ്പിറവിക്കുള്ള ഒരുക്കത്തിൻറെതായ ആഗമനകാല പ്രയാണം ഈ കാലത്തിലെ ഒരോ ഞായറാഴ്ചത്തെയും ദൈവവചനങ്ങളിലും തൻറെ ചാക്രികലേഖനമായ “ലൗദാത്തൊ സീ” (Laudato si’) യിലും നിന്നു പ്രചോദനം ഉൾക്കൊണ്ടുകൊണ്ടു തയ്യാറാക്കിയിരിക്കുന്നതിന് പാപ്പാ തൻറെ സന്ദേശത്തിൽ നന്ദി പ്രകാശിപ്പിക്കുന്നു.

ദൈവവചനം, “വത്തിക്കാൻ വാർത്ത”യുടേതുൾപ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും പ്രസരിപ്പിച്ചുകൊണ്ടും പൊതുഭവനത്തിൻറെ പരിപാലനത്തിന് പ്രചോദനമേകിക്കൊണ്ടും തിരുപ്പിറവിയ്ക്കുള്ള ഒരുക്കത്തിൽ മറ്റു യുവതീയുവാക്കളെയും “ക്യൂബ് റേഡിയോ”യുടെ ഉപയോക്താക്കളെയും പങ്കുചേർക്കാൻ സലേഷ്യൻ യുവതയെ പാപ്പാ  ക്ഷണിക്കുന്നു.

 

27 November 2020, 11:47