തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ  

യേശുവിൻറെ സന്തോഷസമാധാനങ്ങൾ സകല കുടുംബങ്ങൾക്കും ലഭിക്കട്ടെ!

പൊതുകൂടിക്കാഴ്ചാ വേളയിൽ ഫ്രാൻസീസ് പാപ്പായുടെ സമാപനാഭിവാദ്യങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രിസ്തുവിൻറെ വെളിച്ചം നമ്മുടെ പാതകളെ പ്രകാശിപ്പിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.

ബുധനാഴ്ച (25/11/20) വത്തിക്കാനിൽ, നേരിട്ടുള്ള പൊതുജനപങ്കാളിത്തം കോവിദ് 19 മഹാമാരിമൂലം ഒഴിവാക്കി, പേപ്പൽ ഭവനത്തിലെ ഗ്രന്ഥശാലയിൽ നിന്ന്, ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ നടത്തിയ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിൻറെ അവസാനാം വിവിധ ഭാഷാക്കാരെ അഭിവാദ്യം ചെയ്യവെ, ആംഗലഭാഷാക്കാരോട്, ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് തിരുപ്പിറവി ആഘോഷത്തിനുള്ള ഒരുക്കത്തിൻറെതായ, ആഗമനകാലം ആരംഭിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞത്.

ക്രിസ്തുവെളിച്ചം നമ്മുടെ ഹൃദയങ്ങളുടെ അന്ധകാരത്തെ ദൂരികരിക്കട്ടെയെന്നും ആശംസിച്ച പാപ്പാ കർത്താവായ യേശുക്രിസ്തുവിൻറെ സന്തോഷവും സമാധാനവും എല്ലാവരുടെയും മേലും സകലരുടെയും  കുടുംബങ്ങളുടെ മേലും ഉണ്ടാകുന്നതിനും ദൈവാനുഗ്രഹം ലഭിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 November 2020, 10:34