തിരയുക

പേപ്പൽ ബസിലിക്കകളിൽ ഒന്നായി വിശുദ്ധ പത്രോസിൻറെ ബസിലിക്ക, വത്തിക്കാൻ പേപ്പൽ ബസിലിക്കകളിൽ ഒന്നായി വിശുദ്ധ പത്രോസിൻറെ ബസിലിക്ക, വത്തിക്കാൻ 

രണ്ടു പേപ്പൽ ബസിലിക്കകളുടെ പ്രതിഷ്ഠാപന തിരുന്നാൾ!

നവമ്പർ 18: വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെയും റോമൻ ചുമരുകൾക്കു വെളിയിലുള്ള വിശുദ്ധ പൗലോസിൻറെയും ബസിലിക്കകളുടെ പ്രതിഷ്ഠാപനത്തിരുന്നാൾ!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മൾ ദൈവത്തിൻറെ സജീവ അലയങ്ങളായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാർപ്പാപ്പാ.

നവമ്പർ 18-ന്  (18/11/20) വത്തിക്കാനിലെ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെയും റോമൻ ചുമരുകൾക്കു വെളിയിലുള്ള വിശുദ്ധ പൗലോസിൻറെയും ബസിലിക്കകളുടെ പ്രതിഷ്ഠാപനത്തിരുന്നാൾ ആയിരുന്നത് അന്ന്, ബുധനാഴ്ച (18/11/20) സമ്പർക്കമാദ്ധ്യമങ്ങളിലൂടെ നൽകിയ, പ്രതിവാരപൊതുദർശന പ്രഭാഷണവേളയിൽ അനുസ്മരിക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

വിശ്വാസികൾ സമ്മേളിക്കുന്ന പവിത്ര ഇടമായ ദേവാലയത്തിൻറെ പൊരുൾ എന്താണെന്ന് കാട്ടിത്തരുന്ന ഈ തിരുന്നാൾ നാമോരോരുത്തരും ദൈവത്തിൻറെ സജീവാലയമായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു എന്ന അവബോധം  നമ്മിലെല്ലാവരിലും ഉളവാക്കട്ടെയെന്ന് പാപ്പാ പ്രാർത്ഥിച്ചു.

കർത്താവിൻറെ സഭയെ സ്നേഹിക്കാനും അതിനെ കെട്ടിപ്പടുക്കുന്നതിൽ ഉദാരതയോടും ആവേശത്തോടുംകൂടി സഹകരിക്കാനും നമ്മുടെ ഇടയിൽ പരമോന്നതൻറെ വാസയിടമായ സഭയുടെ നിർമ്മിതിക്ക്, തങ്ങളുടെ പ്രാർത്ഥനകളും സഹനങ്ങളും വിലയേറിയ സംഭാവനയായി ജീവിക്കാനും പാപ്പാ പൊതുദർശനപരിപാടിയുടെ അവസാനം  യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്യവെ ഓർമ്മിപ്പിച്ചു.

നാലാം നൂറ്റാണ്ടിൽ കോൺസ്റ്റൻറയിൻ ചക്രവർത്തിയാണ് വിശുദ്ധ പത്രോസിൻറെയും റോമൻ ചുമരുകൾക്കു വെളിയിലുള്ള വിശുദ്ധ പൗലോസിൻറെയും നാമത്തിലുള്ള  ബസിലിക്കകൾ പണികഴിപ്പിച്ചത്. പിന്നീടാണ് അവയക്ക് ഇന്നത്തെ രൂപം കൈവന്നത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 November 2020, 13:33