തിരയുക

ഫയല്‍ ചിത്രം ഫയല്‍ ചിത്രം  

വിയന്നായിലെ ഭീകരാക്രമണത്തിനെതിരെ പാപ്പാ ഫ്രാന്‍സിസ്

നവംബര്‍ 3-Ɔο തിയതി ചൊവ്വാഴ്ച രാവിലെ കണ്ണിചേര്‍ത്ത ട്വിറ്ററിലൂടെയാണ് ഓസ്ട്രിയന്‍ ജനതയെ പാപ്പാ സാന്ത്വനം അറിയിച്ചതും ഭീകരതയോടു പ്രതികരിച്ചതും :

“വിയെന്നായിലെ ഭീകരാക്രമണത്തില്‍ ഞാന്‍ ദുഃഖവും അതിലുള്ള ഞടുക്കവും അറിയിക്കുകയും, കൊല്ലപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അക്രമം മതിയാക്കൂ! നമുക്കൊരുമിച്ച് സമാധാനവും സാഹോദര്യവും ശക്തിപ്പെടുത്താം. വെറുപ്പിന്‍റെ വായടയ്ക്കാന്‍ സ്നേഹത്തിനു മാത്രമേ സാധിക്കൂ...!!”

ഓസ്ട്രിയയുടെ തലസ്ഥാന നഗരമായ വിയെന്നായില്‍ നവംബര്‍ 2, തിങ്കളാഴ്ച  വൈകുന്നേരമാണ് ആക്രമണം നടന്നത്. നഗരത്തിന്‍റെ ആറുഭാഗങ്ങളിലായി നടന്ന തോക്കുധാരികളുടെ  ഭീകരവേട്ടയില്‍ മൂന്നുപേര്‍ മരണമടയുകയും 15-ല്‍ അധികംപേര്‍ മുറിവേല്പിക്കപ്പെടുകയും ചെയ്തിട്ടുള്ളതായി വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു.

ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

I express my sorrow and dismay for the terrorist attack in #Vienna, and I pray for the victims and their families. Enough violence! Let us together strengthen peace and fraternity. Only love can silence hate.

translation : fr william nellikal 

 

03 November 2020, 14:53