തിരയുക

ഹൈദ്രാബാദിന്‍റെ  നിയുക്ത മെത്രാപ്പോലീത്തയും ഇപ്പോള്‍  കുര്‍ണൂളിന്‍റെ മെത്രാനും - ആന്‍റെണി പൂലെ. ഹൈദ്രാബാദിന്‍റെ നിയുക്ത മെത്രാപ്പോലീത്തയും ഇപ്പോള്‍ കുര്‍ണൂളിന്‍റെ മെത്രാനും - ആന്‍റെണി പൂലെ. 

ഹൈദ്രാബാദ് അതിരൂപതയ്ക്ക് പുതിയ മെത്രാപ്പോലീത്ത

ബിഷപ്പ് ആന്‍റെണി പൂലയെ ഹൈദ്രാബാദ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ഹൈദ്രാബാദിന്‍റെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് തുമ്മ ബാല കാനോനിക പ്രായപരിധി 75 വയസ്സെത്തി സമര്‍പ്പിച്ച സ്ഥാനത്യാഗാഭ്യര്‍ത്ഥന അംഗീകരിച്ചുകൊണ്ടാണ്, അതേ സഭാപ്രവിശ്യയിലെ കുര്‍ണൂള്‍ രൂപതയുടെ മെത്രാനായി സേവനംചെയ്യുകയായിരുന്ന ബിഷപ്പ് ആന്‍റെണി പൂലയെ ഹൈദ്രാബാദ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചത്. 59 വയസ്സുള്ള ബിഷപ്പ് പൂല ആന്ധ്രപ്രദേശില്‍ കടപ്പ സ്വദേശിയാണ്.

ആര്‍ച്ചുബിഷപ്പ് തുമ്മ ബാലയുടെ സ്ഥാനത്യാഗവും ബിഷപ്പ് ആന്‍റെണി പൂലയുടെ നിയമനവും നവംബര്‍ 19-Ɔο തിയതി വ്യാഴാഴ്ചയാണ് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 November 2020, 14:38