തിരയുക

വിശ്വശാന്തിയുടെ ദൂതന്‍ - അനുസ്മരണനാള്‍ 22 ഒക്ടോബര്‍ വിശ്വശാന്തിയുടെ ദൂതന്‍ - അനുസ്മരണനാള്‍ 22 ഒക്ടോബര്‍ 

വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ അനുസ്മരണനാളില്‍

പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച രണ്ടു സാമൂഹ്യശ്രൃംഖലാ സന്ദേശങ്ങള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

അന്തര്‍ഗതം അറിയാത്ത നമ്മോടു
ക്രിസ്തു സംസാരിക്കട്ടെ!


ഒക്ടോബര്‍ 22-Ɔο തിയതി വ്യാഴാഴ്ച വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ അനുസ്മരണനാളില്‍ സാമൂഹ്യശ്രൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച

ആദ്യ സന്ദേശം :

“പലപ്പോഴും തന്‍റെ അന്തര്‍ഗതമെന്തെന്നോ, മനസ്സിന്‍റെയും ഹൃദയത്തിന്‍റെയും അഗാധതലങ്ങളില്‍ എന്താണു സംഭവിക്കുന്നതെന്നോ മനുഷ്യന് അറിയില്ല. അതിനാല്‍ ക്രിസ്തു നമ്മോടു സംസാരിക്കട്ടെ. കാരണം അവിടുത്തെ പക്കല്‍ ജീവന്‍റെ വചസ്സുകളുണ്ട്, നിത്യജീവന്‍റെ വചനങ്ങളുണ്ട്.”  #ജോണ്‍പോള്‍രണ്ടാമന്‍

So often today man does not know what is within him, in the depths of his mind and heart.... Therefore, let Christ speak to man. He alone has words of life, of eternal life. #StJohnPaul II

غالبًا ما لا يعرف الإنسان اليوم ما يحمله بداخله، في أعماق نفسه وفي قلبه ... لذلك اسمحوا للمسيح أن يتحدث إلى الإنسان. هو وحده لديه كلمات الحياة، الحياة الأبدية

ജീവനോടും ദൈവികരഹസ്യത്തോടും
മാനവകുലത്തോടും ഗാഢമായ
പ്രതിപത്തിയുണ്ടായിരുന്ന പാപ്പാ വോയ്ത്തീവ



രണ്ടാമത്തെ സന്ദേശം :

“വിശുദ്ധ ജോണ്‍ പോള്‍ 2-Ɔമന്‍ പാപ്പായുടെ ജീവനോടുള്ള ഗാഢമായ പ്രതിപത്തിയും, ദൈവികരഹസ്യത്തോടും ലോകത്തോടും മാനവകുലത്തോടുമുള്ള തീവ്രമായ അഭിനിവേശവും സഭയ്ക്കു ലഭിച്ച അനിതരസാധാരണമായ സമ്മാനമായിരുന്നു.”  #ജോണ്‍പോള്‍രണ്ടാമന്‍

ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശങ്ങള്‍ പങ്കുവച്ചു.

St #JohnPaulII and his passion for life and fascination with the mystery of God, of the world and of humankind was an extraordinary gift of God to the Church. Let us remember his faith: may it be an example to lives as witnesses today.

كان القديس يوحنا بولس الثاني، الشغوف بالحياة والمأخوذ بسر الله والعالم والإنسان، عطيّة استثنائية من الرب للكنيسة. لنتذكر إيمانه، وليكن لنا قدوة لنعيش شهادتنا اليوم.

ഹ്രസ്വജീവിതരേഖ 
നീണ്ട 27 വര്‍ഷക്കാലം സഭാനൗകയെ നയിച്ച വിശുദ്ധനായ ജോണ്‍ പോള്‍ 2-Ɔമന്‍ അജപാലന തീക്ഷ്ണതകൊണ്ടാണ് ലോകശ്രദ്ധ ആകര്‍ഷിക്കപ്പെട്ടതെങ്കിലും പ്രാര്‍ത്ഥനയുടെ പാപ്പായായിരുന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍. പോളണ്ടുകാരനായ പാപ്പാ വോയ്ത്തീവാ 1978 ഒക്ടോബര്‍ 16-മുതല്‍ 2005 ഏപ്രില്‍ 2 വരെയാണ് പത്രോസിന്‍റെ അധികാരത്തില്‍ സഭാസേവനംചെയ്തത്.

ഇന്ത്യയിലേയ്ക്കു നടത്തിയ രണ്ടു യാത്രകള്‍ (1986, 1999) ഉള്‍പ്പടെ, 104 അന്തര്‍ദേശിയ അപ്പസ്തോലിക യാത്രകള്‍കൊണ്ടും ഇറ്റലിക്കകത്തു നടത്തിയ 146 ഇടയസന്ദര്‍ശനങ്ങള്‍കൊണ്ടും റോമിന്‍റെ വിവിധ ഭാഗങ്ങളിലായി നടത്തിയ 700-ലേറെ അജപാലന യാത്രകള്‍കൊണ്ടും, ജോണ്‍ പോള്‍ 2-Ɔമന്‍ പാപ്പാ ലോകത്തിന് ഒരു സമാധാന ദൂതനായി മാറിയിരുന്നു.

ഘാതകനെപ്പോലും സ്നേഹിച്ച ആര്‍ദ്രമായ ക്ഷമയും കാരുണ്യവും മഹാമനസ്കതയും പാപ്പായുടെ വിശുദ്ധിക്ക് ആധാരമാണ്. 1981 മെയ് 13-Ɔο തിയതി ഫാത്തിമാനാഥയുടെ തിരുനാളില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നിറഞ്ഞുനിന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരെ അഭിവാദ്യംചെയ്തുകൊണ്ട് പേപ്പല്‍ വാഹനത്തില്‍ നീങ്ങവെയാണ് പാപ്പാ വെടിയേറ്റത്. വധശ്രമത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട പാപ്പാ, ആശുപത്രിയില്‍നിന്നും പുറത്തുവന്നശേഷം വധിക്കുവാന്‍ ശ്രമിച്ച അലി ആഖാ എന്ന മനുഷ്യനെ ജയിലില്‍ ചെന്നുകണ്ട് ആശ്ലേഷിക്കുകയും സംസാരിക്കുകയും ചെയ്തു.  അഖായോടുള്ള തന്‍റെ സംഭാഷണം ഹൃദയപൂര്‍വ്വമുള്ള ക്ഷമയുടെ തുറന്ന കത്തായി പ്രസിദ്ധീകരിക്കുവാന്‍ പാപ്പാ ആഗ്രഹിച്ചിരുന്നു.       

വിശുദ്ധിയുടെ പടവുകള്‍
2005 ഏപ്രില്‍ 2-Ɔο തിയതി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ കാലംചെയ്തു. മരണത്തെ തുടര്‍ന്നുണ്ടായ വേഗം വിശുദ്ധനാക്കുക, “santo subito,” എന്ന ജനാരവത്തെ മാനിച്ചുകൊണ്ടായിരിക്കണം,  5 വര്‍ഷംമാത്രം കഴിഞ്ഞപ്പോഴേയ്ക്കും നാമകരണ നടപടിക്രമങ്ങള്‍ ആരംഭിക്കുന്ന സഭാചട്ടം തെറ്റിച്ച്, അദ്ദേഹത്തിന്‍റെ ജീവിതവിശുദ്ധി തിരിച്ചറിഞ്ഞിട്ടുള്ള പിന്‍ഗാമിയായ മുന്‍പാപ്പാ ബനഡിക്ട് 16-Ɔമന്‍ താമസിയാതെ അദ്ദേഹത്തിന്‍റെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ദൈവദാസനായി പ്രഖ്യാപിച്ചു . 2011 മെയ് 1-ന് പാപ്പാ ഫ്രാന്‍സിസ് തന്‍റെ മുന്‍ഗാമിയായ പാപ്പാ വോയ്ത്തീവയെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്കും,   2017 ഏപ്രില്‍ 27-ന് വിശുദ്ധരുടെ പദവിയിലേയ്ക്കും ഉയര്‍ത്തി.

 

 

22 October 2020, 14:52