തിരയുക

വധശിക്ഷ വിരുദ്ധ ദിനം , ഒക്ടോബർ 10 വധശിക്ഷ വിരുദ്ധ ദിനം , ഒക്ടോബർ 10 

ഒരോ മനുഷ്യവ്യക്തിക്കും അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ട്, പാപ്പാ

വധശിക്ഷ വിരുദ്ധ ദിനത്തിൽ ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശങ്ങൾ!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വധശിക്ഷ ഇല്ലായ്മ ചെയ്യുന്നതിനും കാരാഗൃഹത്തിലെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനും വേണ്ടി പരിശ്രമിക്കണമെന്ന് മാർപ്പാപ്പാ ഓർമ്മപ്പെടുത്തുന്നു.

അനുവർഷം ഒക്ടോബർ 10-ന് വധശിക്ഷ വിരുദ്ധ ലോകദിനവും മാനസികാരോഗ്യ ദിനവും ആചരിക്കപ്പെടുന്ന പശ്ചാത്താലത്തിൽ ശനിയാഴ്ച (10/10/20) ട്വിറ്റിൽ കണ്ണിചേർത്ത രണ്ടു സന്ദേശങ്ങളിൽ ഒന്നിലാണ് ഫ്രാൻസീസ് പാപ്പാ സന്മനസ്സുള്ള സകലരുടെയും, പ്രത്യേകിച്ച്, ക്രൈസ്തവരുടെ ഈ ദൗത്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

“വധശിക്ഷ ഇല്ലാതാക്കുന്നതിനു വേണ്ടി മാത്രമല്ല, പാരതന്ത്ര്യത്തിൽ കഴിയുന്ന വ്യക്തികളുടെ മാനവാന്തസ്സിനോടുള്ള ആദരവിൽ, തടവറകളിലെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയും പരിശ്രമിക്കാൻ സകല ക്രൈസ്തവരും സന്മനസ്സുള്ള സകലരും ഇന്ന് വിളിക്കപ്പെട്ടിരിക്കുന്നു” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

മാനസികാരോഗ്യ ലോക ദിനം

മാനസികാരോഗ്യ ലോക ദിനവും ശനിയാഴ്ച  (10/10/20) ആചരിക്കപ്പെട്ട പശ്ചാത്തലത്തിൽ പാപ്പാ കുറിച്ച ഇതര ട്വിറ്റർ സന്ദേശം പുതിയ ചാക്രികലേഖനമായ “ഫ്രത്തേല്ലി തൂത്തി” (#FratelliTutti) എന്ന ഹാഷ്ടാഗോടു കൂടിയതാണ്. അത് ഇപ്രകാരമാണ്:

“ജനിച്ചതൊ, വളർന്നതൊ, പരിമിതികളോടെയാണെങ്കിലും ഒരോ മനുഷ്യവ്യക്തിക്കും അന്തസ്സോടെ ജീവിക്കാനും സമഗ്ര പുരോഗതി കൈവരിക്കാനും അവകാശമുണ്ട്. മനുഷ്യവ്യക്തിയെന്ന നിലിയിൽ അവനുള്ള അപരിമേയ ഔന്നത്യം, വാസ്തവത്തിൽ, സാഹചര്യങ്ങളിലല്ല, പ്രത്യുത, അവൻറെ അസ്തിത്വത്തിൻറെ സഹജമായ മൂല്യത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്”.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

Tweet n. 1 –  വധശിക്ഷ വിരുദ്ധ ലോകദിനം

IT: Tutti i cristiani e gli uomini di buona volontà sono chiamati oggi a lottare non solo per l’abolizione della pena di morte in tutte le sue forme, ma anche al fine di migliorare le condizioni carcerarie, nel rispetto della dignità umana delle persone private della libertà.

EN: All Christians and people of good will are today called to work not only for the abolition of the death penalty in all its forms, but also to work for the improvement of prison conditions, out of respect for the human dignity of persons deprived of their freedom.

Tweet n. 2 –  മാനസികാരോഗ്യ ലോക ദിനം

IT: Ogni essere umano ha diritto a vivere con dignità e a svilupparsi integralmente, anche se è nato o cresciuto con delle limitazioni; la sua immensa dignità come persona umana infatti non si fonda sulle circostanze ma sul valore del suo essere. #FratelliTutti

EN: Every person has the right to live with dignity and to develop him or herself completely, even if they were born with or grew up with limitations. For the immense dignity of the human person is not based on circumstances but on the intrinsic worth of their being. #FratelliTutti 

 

10 October 2020, 13:58