വേദനിക്കുന്നവരോടൊപ്പം ആയിരിക്കുക, പാപ്പാ
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സഹനവേളകളിൽ സകലരുടെയും ചാരെ ആയിരിക്കാൻ യേശു നമ്മെ ആഹ്വാനം ചെയ്യുന്നുവെന്ന് മാർപ്പാപ്പാ.
തൻറെ പുതിയ ചാക്രികലേഖനമായ “ഫ്രത്തേല്ലി തൂത്തി” (#FratelliTutti) എന്ന ഹാഷ്ടാഗോടുകൂടി വെള്ളിയാഴ്ച (30/10/20) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ ചിന്ത പങ്കുവച്ചിരിക്കുന്നത്.
"സകലവിധ വിത്യാസങ്ങളും മാറ്റിവയ്ക്കാനും, സഹനത്തിനു മുന്നിൽ ചോദ്യങ്ങളൊന്നും ഉന്നയിക്കാതെ, അപരൻറെ ചാരെ ആയിരിക്കാനും യേശു നമ്മെ ആഹ്വാനം ചെയ്യുന്നു #ഫ്രത്തേല്ലി തൂത്തി” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.
IT: Gesù ci interpella perché mettiamo da parte ogni differenza e, davanti alla sofferenza, ci facciamo vicini a chiunque. #FratelliTutti
EN: Jesus challenges us to put aside all differences and, in the face of suffering, to draw near to others with no questions asked. #FratelliTutti