സമൂഹനിർമ്മിതിയിൽ ആവിഷ്കൃതമാകുന്ന സാഹോദര്യം !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സാഹോദര്യത്തിൻറെ അനിവാര്യത പാപ്പാ ചൂണ്ടിക്കാട്ടുന്നു.
“സൃഷ്ടിയുടെസമയം” “സകലരുംസഹോദരങ്ങൾ” (#SeasonOfCreation #FratelliTutti) എന്നീ ഹാഷ്ടാഗുകളോടു കൂടി ശനിയാഴ്ച (03/10/20) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ സാഹോദര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
"ഉപരി നീതിയാർന്ന ഒരു സമൂഹം പണിതുയർത്തുന്നതിനുള്ള യത്നം സാഹോദര്യം പുലർത്താനുള്ള കഴിവിനെ, മാനവ കൂട്ടായ്മയുടെ ചൈതന്യത്തെ ദ്യോതിപ്പിക്കുന്നു” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.
IT: Lo sforzo per costruire una società più giusta implica una capacità di fraternità, uno spirito di comunione umana. #TempoDelCreato #FratelliTutti
EN: The effort to build a more just society implies the capacity of fraternity, a spirit of human communion. #SeasonOfCreation #FratelliTutti
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: