തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

സാഹോദര്യത്തിൻറെ സൗജന്യ ഭാവം!

പാപ്പായുടെ ട്വിറ്റർ സന്ദേശം !

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സാഹോദര്യത്തിൻറെ സൗജന്യ ഭാവം ജീവിക്കാത്തവൻ സ്വന്തം അസ്തിത്വത്തെ സംഭ്രാന്തമായ ഒരു വ്യവഹാരമായി മാറ്റുന്നുവെന്ന് മാർപ്പാപ്പാ.

തൻറെ പുതിയ ചാക്രികലേഖനമായ “ഫ്രത്തേല്ലി തൂത്തി” (#FratelliTutti) എന്ന ഹാഷ്ടാഗോടുകൂടി വെള്ളിയാഴ്ച (23/10/20) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ പ്രതിഫലേച്ഛയില്ലാത്ത സാഹോദര്യത്തെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്.

"സാഹോദര്യത്തിൻറെ സൗജന്യഭാവത്തിൻറെ അഭാവത്തിൽ ജീവിതം, തിരിച്ചുകിട്ടുന്നതിനാനുപാതികമായി കൊടുക്കുക എന്നത് എന്നും മാനദണ്ഡമാക്കുന്ന,  കടിഞ്ഞാണില്ലാത്ത വ്യവഹാരമായി പരിണമിക്കുന്നു. എന്നാൽ, ദൈവമാകട്ടെ, അവിശ്വസ്തരെപ്പോലും സഹായിച്ചുകൊണ്ട് സൗജന്യമായി നല്കുന്നു. അവിടന്ന് “ദുഷ്ടരുടെയും ശിഷ്ടരുടെയും മേൽ സൂര്യനെ ഉദിപ്പിക്കുന്നു” (മത്തായി 5.45) എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

IT: Chi non vive la gratuità fraterna fa della propria esistenza un commercio affannoso, sempre misurando quello che dà e quello che riceve in cambio. Dio, invece, dà gratis, fino al punto che «fa sorgere il suo sole sui cattivi e sui buoni» (Mt 5,45). #FratelliTutti

EN: Life without fraternal gratuitousness becomes a form of frenetic commerce, constantly weighing what we give and what we get back. God, instead, gives freely, helping even those who are unfaithful; he “makes his sun rise on the evil and on the good” (Mt 5:45). #FratelliTutti

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 October 2020, 13:51