ജപമാല കൈകളിലേന്തുക !
ജോയി കരിവേലി, വത്തിക്കാൻ സറ്റി
ക്രൈസ്തവജനതയുടെ വിശ്വാസത്തെ നൂറ്റാണ്ടുകളായി ഊട്ടിവളർത്തിക്കൊണ്ടിരിക്കുന്ന കൊന്തനമസ്ക്കാരത്തിൻറെ മനോഹാരിത വീണ്ടും കണ്ടെത്താൻ മാർപ്പാപ്പാ വിശ്വാസികളെ ക്ഷണിക്കുന്നു.
അനുവർഷം ഒക്ടോബർ 7-ന് ജപമാല നാഥയുടെ തിരുന്നാൾ ആചരിക്കപ്പെടുന്നത് ഫ്രാൻസീസ് പാപ്പാ, താൻ ബുധനാഴ്ച (07/10/20) വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയുടെ സമാപനത്തിൽ അനുസ്മരിക്കുകയായിരുന്നു.
തദ്ദവസരത്തിൽ സന്നിഹിതരായിരുന്ന യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ ക്രിസ്തുവിൻറെ ഉപവിക്ക് ആനന്ദത്തോടെ സാക്ഷ്യം നല്കുന്നവരായിത്തീരാൻ അവർക്കു കഴിയുന്നതിന് അവരെ ക്രിസ്തുവിൻറെയും നമ്മുടെയും അമ്മയായ പരിശുദ്ധ കന്യകാമറിയത്തിൻറെ മാതൃസന്നിഭ സംരക്ഷണത്തിന് ഭരമേല്പിച്ചു.
ലോകത്തെ വലയം ചെയ്തിരിക്കുന്ന ഭീഷണകൾക്കെതിരെ കൊന്തനമസ്ക്കാരം ചൊല്ലാൻ പരിശുദ്ധ കന്യകാമറിയം അവളുടെ പ്രത്യക്ഷീകരണ വേളകളിൽ പലപ്പോഴും ആഹ്വാനം നല്കിയിരുന്നതിനെക്കുറിച്ച് പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ അവസരത്തിൽ പോളിഷ് ഭാഷാക്കാരെ അഭിവാദ്യം ചെയ്യവെ അനുസ്മരിച്ച പാപ്പാ ഇന്നും, ഈ മഹാമാരിക്കാലത്ത് കൈകളിൽ ജപമാലയേന്തി നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും സകലമനുഷ്യർക്കും വേണ്ടി പ്രാർത്ഥിക്കേണ്ടത് ആവശ്യമാണെന്ന് ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: