തിരയുക

കോവിഡ് 19 മഹാമാരി:നിയന്ത്രണങ്ങൾ ഇനിയും അനിവാര്യം! കോവിഡ് 19 മഹാമാരി:നിയന്ത്രണങ്ങൾ ഇനിയും അനിവാര്യം! 

പാപ്പാ:കോവിഡ് 19 മഹാമാരിയെ തടയാൻ ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കുക!

ഫ്രാൻസീസ് പാപ്പാ കോവിഡ് 19 രോഗപ്രതിരോധ നടപടികളെക്കുറിച്ച് പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയിൽ........

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിഡ് 19 രോഗസംക്രമണം തടയുന്നതിന് അധികാരികൾ നല്കുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതിൻറെ ആവശ്യകത മാർപ്പാപ്പാ ഒരിക്കൽക്കൂടി  ചൂണ്ടിക്കാട്ടുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ച (14/10/20) വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ അനുവദിച്ച പൊതുദർശനപരിപാടിയുടെ അവസാനം പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്യവെയാണ് ഫ്രാൻസീസ് പാപ്പാ ഇന്ന് ലോകത്തെ അലട്ടുന്ന മഹാമാരിയിൽ നിന്നു പുറത്തുകടക്കുന്നതിനു എല്ലാവരുടെയും ഭാഗത്തുനിന്ന് ഇങ്ങനെയൊരു സഹകരണം ആവശ്യമാണെന്ന് വ്യക്തമാക്കിയത്. രോഗസംക്രമണം തടയുന്നതിന് ഭരാണാധികാരികൾ നല്കുന്ന നിർദ്ദേശങ്ങൾ നാം നല്ല പൌരന്മാരെന്ന നിലയിൽ അനുസരിക്കുകയാണെങ്കിൽ ഈ മഹാമാരിക്ക് ഒരു അന്ത്യം ഉണ്ടാക്കുന്നതിന് അത് സഹായകമായി ഭവിക്കും എന്ന് പാപ്പാ പറഞ്ഞു.

സാധാരണ ചെയ്യുന്നതു പോലെ വേദിയിൽ നിന്നിറങ്ങി അടുത്തു വന്ന് എല്ലാവരെയും അഭിവാദ്യം ചെയ്യാൻ തനിക്കുള്ള ആഗ്രഹം വെളിപ്പെടുത്തിയ പാപ്പാ ശാരീരിക അകലം പാലിക്കേണ്ടത് അനിവാര്യമാണെന്ന വസ്തുത അനുസ്മരിക്കുകയും താൻ താഴേക്കിറങ്ങിവന്നാൽ എല്ലാവരും അടുത്തുകൂടുകയും അങ്ങനെ അകലം പാലിക്കുക അസാധ്യമായിത്തീരുകയും രോഗസംക്രമണ അപകടം ഉണ്ടാകുകയും ചെയ്യുമെന്ന് പറയുകയും ചെയ്തു. 

 

15 October 2020, 08:40