തിരയുക

സ്നേഹസ്പർശം, ഫ്രാൻസീസ് പാപ്പാ ഒരു രോഗിയെ തലോടുന്നു, ബംഗ്ലാദേശ് സന്ദർശന വേളയിൽ ഒരു ആശുപത്രിയിൽ, 26/11-02/12/ 2017 സ്നേഹസ്പർശം, ഫ്രാൻസീസ് പാപ്പാ ഒരു രോഗിയെ തലോടുന്നു, ബംഗ്ലാദേശ് സന്ദർശന വേളയിൽ ഒരു ആശുപത്രിയിൽ, 26/11-02/12/ 2017 

സ്നേഹത്തെ അധികരിച്ച് പാപ്പായുടെ ട്വിറ്റർ സന്ദേശങ്ങൾ!

സാമൂഹ്യമൈത്രിക്ക് ഏക മാർഗ്ഗം പരസ്നേഹം, മാർപാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സ്നേഹത്തെ അപകടത്തിലാക്കരുതെന്ന് മാർപ്പാപ്പാ.

തൻറെ പുതിയ ചാക്രികലേഖനമായ “ഫ്രത്തേല്ലി തൂത്തി” (#FratelliTutti) എന്ന ഹാഷ്ടാഗോടുകൂടി വെള്ളിയാഴ്ച (0/10/20) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ  സ്നേഹത്തെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്.

"സ്നേഹത്തിനാണ് പ്രാഥമ്യം എന്ന് വിശ്വാസികളായ നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു: സ്നേഹത്തെ ഒരിക്കലും അപായപ്പെടുത്തരുത്, സ്നേഹിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ അപകടം" എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

അന്നു തന്നെ  പാപ്പാ “ഫ്രത്തേല്ലി തൂത്തി” (#FratelliTutti) എന്ന ഹാഷ്ടാഗോടുകൂടി ട്വിറ്ററിൽ കണ്ണിചേർത്ത മറ്റൊരു സന്ദേശം ഇപ്രകാരമാണ്: 

“പരസ്നേഹം നമ്മെ അപരൻറെ ജീവിതത്തിന് ഗുണകരമായത് കണ്ടെത്താൻ പ്രേരിപ്പിക്കുന്നു. പാരസ്പരികതയുടെ ഈ രീതി വളർത്തിയെടുക്കുക മാത്രമാണ് ആരെയും ഒഴിവാക്കാത്തതും സകലരോടും തുറവുള്ളതുമായ ഒരു സാമൂഹ്യ സഹോദര്യം സംജാതമാക്കുന്നതിനുള്ള ഏക മാർഗ്ഗം”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

 

09 October 2020, 13:39