തിരയുക

അസ്സീസി പട്ടണം, വിശുദ്ധ ഫ്രാൻസീസിൻറെ ബസിലിക്ക, ഒരു വിദൂര വീക്ഷണം അസ്സീസി പട്ടണം, വിശുദ്ധ ഫ്രാൻസീസിൻറെ ബസിലിക്ക, ഒരു വിദൂര വീക്ഷണം 

പാപ്പാ അസ്സീസിയിലേക്ക്, പുതിയ ചാക്രിക ലേഖനത്തിൽ ഒപ്പുവയ്ക്കും!

“ഓംനെസ് ഫ്രാത്രെസ്” (OMENS FRATRES) :ഫ്രാൻസീസ് പാപ്പായുടെ പുതിയ ചാക്രിക ലേഖനം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സാഹോദര്യത്തെയും സാമൂഹ്യസൗഹാർദ്ദത്തെയും സംബന്ധിച്ച ചാക്രിക ലേഖനം “ഓംനെസ് ഫ്രാത്രെസ്” (OMNES FRATRES) ഫ്രാൻസീസ് പാപ്പാ ശനിയാഴ്ച (03/10/20) ഒപ്പു വയ്ക്കും.

വത്തിക്കാനിൽ നിന്ന് 180-ലേറെ കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന അസ്സീസി പട്ടണത്തിൽ, വിശുദ്ധ ഫ്രാൻസീസിൻറെ ബസിലിക്കയിൽ വച്ചായിരിക്കും പാപ്പാ തൻറെ പുതിയ ചാക്രികലേഖനത്തിൽ ഒപ്പുവയ്ക്കുക.

കോവിദ് 19 മഹാമാരി സംജാതാമാക്കിയിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിശ്വാസികളുടെ പങ്കാളിത്തം ഒഴിവാക്കിയാണ് ഈ ചടങ്ങ് നടത്തുക.

വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ കബറിടത്തിൽ അർപ്പിക്കുന്ന ദിവ്യബലിയുടെ സമാപനത്തിലായിരിക്കും പാപ്പാ ഈ ചാക്രികലേഖനത്തിൽ ഒപ്പുവയ്ക്കുക.

ശനിയാഴ്ച, പ്രാദേശിക സമയം,  ഉച്ചതിരിഞ്ഞ് 3 മണിക്ക് അസ്സീസിയിൽ എത്തുന്ന പാപ്പാ വിശുദ്ധ കുർബ്ബാനന്തരം ചാക്രികലേഖനം ഒപ്പുവച്ചു കഴിഞ്ഞാലുടൻ വത്തിക്കാനിലേക്കു മടങ്ങും.

സകലരും സഹോദരങ്ങൾ എന്ന അർത്ഥം വരുന്ന “ഓംനെസ് ഫ്രാത്രെസ്”  (“OMENS FRATRES”) ചാക്രിക ലേഖനത്തിൽ പാപ്പാ ശനിയാഴ്ച ഒപ്പുവയ്ക്കുമെങ്കിലും വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുന്നാൾ ദിനമായ നാലാം തീയതി ഞായറാഴ്ച (04/10/20) ആയിരിക്കും ഇത് പരസ്യപ്പെടുത്തുക. 

 

02 October 2020, 14:04