ആത്മക്കാരുടെ ദിനത്തില്‍ പാപ്പായുടെ ദിവ്യബലിയര്‍പ്പണം
- ഫാദര്‍ വില്യം നെല്ലിക്കല്‍
നവംബര്‍ 2-Ɔο തിയതി തിങ്കളാഴ്ച
വത്തിക്കാനിലെ ട്യൂറ്റോണിക് സിമിത്തേരിയില്‍
പ്രാദേശിക സമയം വൈകുന്നേരം 4 മണിക്കായിരിക്കും (ഇന്ത്യയിലെ സമയം രാത്രി 8.30-ന്) വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പാര്‍ശ്വത്തിലുള്ള സെമിത്തേരിയില്‍ പരേതാത്മാക്കള്‍ക്കുവേണ്ടിയുള്ള ദിവ്യബലി അര്‍പ്പിക്കുന്നത്. ദിവ്യബലിയുടെ അന്ത്യത്തില്‍ പാപ്പാ സിമിത്തേരിയില്‍ പരേതര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന അര്‍പ്പിക്കും. ട്യൂറ്റോണിക് സിമിത്തേരിയിലെ കര്‍മ്മങ്ങള്‍ക്കുശേഷം പാപ്പാ, പരേതരായ ആഗോള സഭാദ്ധ്യക്ഷന്മാരായ പാപ്പാമാരുടെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ നിലവറയിലുള്ള സെമിത്തേരി സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തും. പാപ്പായുടെ ഈ പ്രാര്‍ത്ഥനാസായാഹ്നം തികച്ചും സ്വകാര്യമായിരിക്കുമെന്നും വിശ്വാസികള്‍ക്ക് പങ്കെടുക്കുവാന്‍ സൗകര്യമുണ്ടായിരിക്കുകയില്ലെന്നും പ്രസ്സ് ഓഫിസിന്‍റെ പ്രസ്താവന വ്യക്തമാക്കി.
പാപ്പായുടെ ദിവ്യബലിയും പ്രാര്‍ത്ഥനാശുശ്രൂഷയും വത്തിക്കാന്‍ മാധ്യമങ്ങള്‍ തത്സമയം സംപ്രേഷണംചെയ്യും തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4-മണി മുതല്‍ 5.30-വരെ – ഇന്ത്യയില്‍ രാത്രി 8.30-മുതല്‍ 10 മണിവരെ.
നവംബര്‍ 5, വ്യാഴാഴ്ച
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍
പ്രാദേശിക സമയം രാവിലെ 11 മണിക്ക് പാപ്പാ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ആഗോളസഭയിലെ പരേതരനായ കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കുവേണ്ടി ദിവ്യബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കും. ഈ ദിവ്യബലിയര്‍പ്പണത്തിലും വിശ്വാസികള്‍ക്കുള്ള പങ്കാളിത്തം പരിമിതപ്പെടുത്തിയിട്ടുള്ളതാണെന്ന് പ്രസ്സ് ഓഫിസിന്‍റെ പ്രസ്താവന അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: