തിരയുക

2020.09.13 Valle d'Aosta, Italia. Monte Rosa. Ambiente, ecologia, natura, tempo del creato, Laudato si 2020.09.13 Valle d'Aosta, Italia. Monte Rosa. Ambiente, ecologia, natura, tempo del creato, Laudato si 

ഹൃദയനൊമ്പരം ഒഴിവാക്കാന്‍ ധ്യാനമാര്‍ഗ്ഗം സ്വീകരിക്കാം

സെപ്തംബര്‍ 17-Ɔο തിയതി സാമൂഹ്യ ശ്രൃംഖലയില്‍ പങ്കുവച്ച ഒറ്റവരി സന്ദേശം.

“അങ്ങയേക്കു സ്തുതിയായിരിക്കട്ടെ” (Laudato Si’) ചാക്രിക ലേഖനത്തിന്‍റെ പ്രയോക്താക്കളായ രാജ്യാന്തര സമൂഹങ്ങള്‍ക്കു നല്കിയ പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്തു ചിന്തയാണിത് :

“നമ്മെ വലയംചെയ്തിരിക്കുന്ന പ്രകൃതിയെ ഇന്നു നാം ആദരിക്കുകയോ, അതിനെക്കുറിച്ച് ധ്യാനിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ അതിനെ “വിഴുങ്ങുക”യാണ്. പ്രകൃതിയെക്കുറിച്ചൊരു ധ്യാനത്തിലേയ്ക്ക് നമുക്കു തിരികെപോകാം. ഒരായിരം പാഴ്ക്കാര്യങ്ങളില്‍ ശ്രദ്ധ പതറാതിരിക്കുവാന്‍ ജീവിതത്തില്‍ വീണ്ടും നിശ്ശബ്ദത കണ്ടെത്തേണ്ടത് ആവശ്യമാണ്. പാഴ്ക്കാര്യങ്ങള്‍ മൂലം ഹൃദയനൊമ്പരം ഒഴിവാക്കുവാന്‍  ധ്യാനത്തിലൂടെ പ്രശാന്തത കൈവരിക്കാന്‍ പരിശ്രമിക്കാം.” #സൃഷ്ടിയുടെകാലം

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലകളില്‍ ഈ സന്ദേശം പങ്കുവച്ചു.

Today, the nature that surrounds us is no longer admired, but “devoured”. We must return to contemplation; so as not to be distracted by a thousand useless things, we must find silence; for the heart not to become sick, we must be still. #SeasonOfCreation

translation : fr willliam nellikkal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 September 2020, 15:30