തിരയുക

ഭൂമിയുടെ സമ്പത്തുകളോട് ആദരവുള്ളവരായിരിക്കാം

സെപ്തംബര്‍ മാസം – പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗം – വീഡിയോ

സെപ്തംബര്‍ 1 ചൊവ്വാഴ്ച പ്രകാശനംചെയ്ത പ്രതിവാര പ്രാര്‍ത്ഥനാനിയോഗവും സന്ദേശവും :

1. ഭൂമിയുടെ സമ്പത്തുകള്‍  ഓറഞ്ച് പിഴിയുന്നതുപോലെ...
മനുഷ്യര്‍ പിഴിഞ്ഞെടുക്കുകയാണ്.

2. വടക്കുഭാഗത്തുളള രാജ്യങ്ങളും അവിടങ്ങളിലെ കച്ചവടക്കാരും ഭൂമിയുടെ തെക്കു ഭാഗത്തെ പ്രകൃതിസ്രോതസ്സുകള്‍ ചൂഷണംചെയ്തു സമ്പന്നരായിട്ടുണ്ട്.

3. മനുഷ്യന്‍റെ ആവാസഗേഹമായ ഭൂമിയെ കടപ്പെടുത്തിയാണ് അവര്‍ സമ്പന്നരായത്. ഭൂമിയോടുള്ള ഈ കടം ആരുവീട്ടും?

4. സ്വന്തം നാട്ടില്‍ ചെയ്യാനാവാത്ത വ്യവഹാരം ബഹുരാഷ്ട്ര കുത്തകക്കമ്പനികള്‍ അന്യനാട്ടില്‍ പോയി ചെയ്യുമ്പോള്‍, ഭൂമിയോടുള്ള കടബാദ്ധ്യത വര്‍ദ്ധിപ്പിക്കുന്ന അതിക്രമമാണത്!

5. അതിനാല്‍ നാളെയല്ല ഇന്നുതന്നെ നാം സൃഷ്ടിയുടെ പരിരക്ഷണത്തിനായി ഉത്തരവാദിത്വത്തോടെ പരിശ്രമിക്കേണ്ടതാണ്.

6. ഭൂമിയിലെ സമ്പത്തുകള്‍ കൊള്ളയടിക്കാന്‍ അനുവദിക്കാതെ, നീതിയോടും ആദരവോടുംകൂടെ പങ്കുവയ്ക്കപ്പെടുന്നതിനായി നമുക്കു പ്രാര്‍ത്ഥിക്കാം!

7. കൊള്ളയടിക്കല്‍ നിഷേധിച്ച്, പങ്കുവയ്ക്കല്‍ പ്രോത്സാഹിപ്പിക്കാം!

ലോകമെങ്ങും ക്രൈസ്തവര്‍ സെപ്തംബര്‍ 1-മുതല്‍ ഒക്ടോബര്‍ 4-വരെ ആചരിക്കുന്ന “സൃഷ്ടിയുടെ കാല”ത്തോട് (season of creation)  അനുബന്ധിച്ചാണ് ഭൂമിയുടെ സമ്പത്തുക്കള്‍ സംരക്ഷിക്കണമെന്ന് വീഡിയോ സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് പ്രത്യേകം ആഹ്വാനംചെയ്തത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 September 2020, 15:15