തിരയുക

സൃഷ്ടിക്കു മുന്നിൽ സൃഷ്ടിക്കു മുന്നിൽ 

പരിസ്ഥിതിക്കേറ്റ മുറിവുകൾ ഉണക്കുന്നതിന് !

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പരിസ്ഥിതി നാശങ്ങൾ പരിഹരിക്കണമെങ്കിൽ സകലരുടെയും സർവ്വാത്മനേയുള്ള സഹകരണം അനിവാര്യമാണെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. 

വെള്ളിയാഴ്ച (25/09/20) സാമൂഹ്യ വിനിമയോപാധികളിൽ ഒന്നായ ട്വിറ്ററിൽ “സൃഷ്ടിയുടെ കാലം” (#SeasonOfCreation) എന്ന ഹാഷ്ടാഗോടുകൂടി   കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

"മനുഷ്യൻ ദൈവത്തിൻറെ സൃഷ്ടിയിൽ വരുത്തിയ ഹാനി പരിഹരിക്കുന്നതിന് സകലരുടെയും കഴിവുകളും പങ്കാളിത്തവും ആവശ്യമാണ്" എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

EN: Everyone’s talents and involvement are needed to redress the damage caused by human abuse of God’s creation. #SeasonOfCreation

IT: I talenti e il coinvolgimento di tutti sono necessari per riparare il danno causato dagli umani sulla creazione di Dio. #TempoDelCreato

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 September 2020, 13:42