കൂട്ടായ്മയ്ക്ക് സഹകരണം അനിവാര്യമാണെന്ന് പാപ്പാ ഫ്രാന്‍സിസ്
വത്തിക്കാനിലെ ഡമാസൂസ് ചത്വരത്തില്‍ നടന്ന പൊതൂകൂടിക്കാഴ്ച പരിപാടിയില്‍ പങ്കുവച്ചൊരു ചിന്തയാണ് പാപ്പാ “ട്വിറ്ററി”ല്‍ കണ്ണിചേര്‍ത്തത്.
“സാമൂഹിക കൂട്ടായ്മയ്ക്കു വേണ്ടത് എല്ലാവരുടെയും പങ്കാളിത്തമാണ്. കുടുംബങ്ങള്‍, സംഘടനകള്‍, സഹകരണപ്രസ്ഥാനങ്ങള്‍, ചെറുകിട വ്യവസായങ്ങള്‍, പൗരസമൂഹം എന്നിവയുടെ സാമൂഹിക പങ്കാളിത്തമില്ലാതെ യഥാര്‍ത്ഥമായ ഐക്യദാര്‍ഢ്യം സ്ഥാപിക്കുക അസാദ്ധ്യമാണ്.” #പൊതുകൂടിക്കാഴ്ച
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
The path of # solidarity needs subsidiarity: there is no real solidarity without social participation, without the contribution of families, associations, cooperatives, small businesses, civil society. #General Audience
translation : fr william nellikal