തിരയുക

2020.04.28  solidarietà contro Covid-19 2020.04.28 solidarietà contro Covid-19 

ഉലഞ്ഞ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാന്‍ ഭൂമിയുടെ ജൂബിലി

സൃഷ്ടിയുടെ കാലത്തിനു തുടക്കമായി സെപ്തംബര്‍ 1-Ɔο തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സന്ദേശം :

“സൃഷ്ടിയുടെ പ്രഭവത്തിലുള്ള  ലയം വീണ്ടെടുക്കുവാനും ഭൂമിയിലെ ഉലഞ്ഞ മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കുവാനുമുള്ള സമയമാണ് ഭൂമിയുടെ ജൂബിലി.” #സൃഷ്ടിയുടെ കാലം

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

A #JubileeForTheEarth is a time to restore the original harmony of creation and to heal strained human relationships. #SeasonOfCreation
يوبيل الأرض هو زمن لاستعادة الانسجام الأصلي للخليقة ولإصلاح العلاقات الإنسانية التي أصابها التلف. #زمن الخليقة

സൃഷ്ടിയുടെ സംരക്ഷണ പദ്ധതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കുള്ള ലിങ്ക് : http://w2.vatican.va/content/francesco/en/messages/pont-messages/2020/documents/papa-francesco_20200901_messaggio-giornata-cura-creato.html

സൃഷ്ടിയുടെ കാലവും ഭൂമിയുടെ ജൂബിലിയും
സൃഷ്ടിക്കുള്ള പ്രാര്‍ത്ഥനാദിനമായ സെപ്തംബര്‍ 1-ന് ആരംഭിച്ച് പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ അനുസ്മരണനാളായ ഒക്ടോബര്‍ 4-ന് അവസാനിക്കുന്ന ഒരു മാസക്കാലമാണ്, ലോകമെമ്പാടും ക്രൈസ്തവമക്കള്‍ സൃഷ്ടിയുടെ കാലം (Season of Creation) എന്ന പേരില്‍ ആചരിക്കുന്ന ഭൂമിയുടെയും മാനവികതയുടെയും സുസ്ഥിതിക്കുള്ള ഒരു മാസക്കാലം.

ഐക്യരാഷ്ട്ര സഭ 1970-ല്‍ “ഭൂമിദിനം” ആരംഭിച്ചതിന്‍റെ 50-Ɔο വാര്‍ഷികം പ്രമാണിച്ചാണ് ഭൂമിയുടെ ജൂബിലി ആഗോളതലത്തില്‍ ആചരിക്കുന്നത്.
 

report : fr william nellikal

03 September 2020, 07:30