മഹാമാരി ഉയര്‍ത്തുന്ന ഭീതിദമായ പ്രത്യാഘാതങ്ങള്‍
ആഗസ്റ്റ് 19-Ɔο തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം
പൊതുകൂടിക്കാഴ്ച പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്തതാണ് വളരെ സൂക്ഷ്മായ ഈ ചിന്താധാര :
“മഹാമാരിയോടുള്ള പ്രതികരണം ഇരുവിധമായിരിക്കണം : ഒന്നാമതായി ലോകത്തെ മുഴുവന്‍ മുട്ടുകുത്തിച്ച ഈ ചെറിയ വൈറസിനെ കീഴടക്കുവാനുള്ള ഔഷധം കണ്ടെത്തുക. രണ്ടാമതായി വൈറസ്സിലും മാരകമായി അത് കാരണമാക്കുന്ന സാമൂഹ്യ അനീതിയെ ചികിത്സിക്കുക.” #പൊതുകൂടിക്കാഴ്ച
ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളില്‍ കണ്ണിചേര്‍ത്തു.
The response to the pandemic is dual: we need to find a cure for this small which has brought the whole world to its knees and we must cure a larger virus, that of social injustice. #GeneralAudience
translation : fr william nellikal
20 August 2020, 08:13