തിരയുക

ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച    മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ  മദ്ധ്യാഹ്ന  പ്രാർത്ഥനാ വേളയിൽ , 02/08/2020 ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ മദ്ധ്യാഹ്ന പ്രാർത്ഥനാ വേളയിൽ , 02/08/2020 

തൊഴിലില്ലെങ്കിൽ കുടുംബത്തിനും സമൂഹത്തിനും മുന്നേറാനാവില്ല,പാപ്പാ!

ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഐക്യദാഢ്യവും സർഗ്ഗാത്മകതയും ഏറെ ആവശ്യമാണ്, ഫ്രാൻസീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തൊഴിലവസരങ്ങൾ വീണ്ടും തുറക്കുന്നതിന് രാഷ്ട്രീയ-സാമ്പത്തിക ഉത്തരവാദിത്വം പേറുന്നവർ ഒറ്റക്കെട്ടായി പരിശ്രമിക്കട്ടെയെന്ന് മാർപ്പാപ്പാ ആശംസിക്കുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ച (02/08/20) വത്തിക്കാനിൽ നയിച്ച പൊതുവായ ത്രികാലപ്രാർത്ഥനാവേളയിൽ ആശീർവ്വാദാനന്തരം വിശ്വാസികളെ സംബോധന ചെയ്യവെ, ഫ്രാൻസീസ് പാപ്പാ കോവിദ് 19 മഹാമാരി കൂടുതൽ വഷളാക്കിത്തീർക്കുന്ന പ്രശ്നമായ തൊഴിലില്ലായ്മയെക്കുറിച്ച് പരാമർശിക്കുകയായിരുന്നു.

തൊഴിലിൻറെ അഭാവത്തിൽ കുടുംബങ്ങളുടെയും സമൂഹത്തിൻറെയും ജീവിതം സ്തംഭിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ച പാപ്പാ ഈ മഹാമാരിയനന്തര പ്രശ്നത്തിൻറെ പരിഹൃതിക്കായി അധികാരികൾ സംഘാതമായി യത്നിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു.

ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഐക്യദാഢ്യവും സർഗ്ഗാത്മകതയും ഏറെ ആവശ്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.  

 

04 August 2020, 08:57