തിരയുക

ഫ്രാൻസീസ് പാപ്പായുടെ പുതിയ കാര്യദർശിയായി നിയമിതനായ വൈദികൻ ഫാബിയൊ സലേർണൊ  പാപ്പായുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ (ഇടത്ത്) ഫ്രാൻസീസ് പാപ്പായുടെ പുതിയ കാര്യദർശിയായി നിയമിതനായ വൈദികൻ ഫാബിയൊ സലേർണൊ പാപ്പായുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ (ഇടത്ത്) 

വൈദികൻ ഫാബിയൊ സലേർണൊ പാപ്പായുടെ പുതിയ കാര്യദർശി!

വത്തിക്കാൻറെ വിദേശകാര്യലായത്തിൽ സേവനമനുഷ്ഠിച്ചുവരുന്ന ഫാദർ ഫാബിയൊ സലേർണൊ ഇറ്റലിയിലെ കത്തൻസാരൊ (Catanzaro) സ്വദേശിയാണ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തൻറെ വ്യക്തിഗത കാര്യദർശിയായി, (PERSONAL SECRETARY) ആയി ഇറ്റലി സ്വദേശിയായ വൈദികൻ ഫാബിയൊ സലേർണൊയെ (FABIO SALERNO) പാപ്പാ നിയമിച്ചു.

ശനിയാഴ്ചയാണ് (01/08/20) ഫ്രാൻസീസ് പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിൻറെ (പ്രസ്സ് ഓഫീസ്) മേധാവി മത്തേയൊ ബ്രൂണി ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.

2014 ഏപ്രിൽ മുതൽ ഫ്രാൻസീസ് പാപ്പായുടെ വ്യക്തിഗത കാര്യദർശിയായിരുന്ന മോൺസിഞ്ഞോർ യോഹാന്നിസ് ലാഹ്സിയുടെ സേവന കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം.

തൽസ്ഥാനത്തേക്കു നിയമിതനായിരിക്കുന്ന വൈദികൻ ഫാബിയൊ സലേർണൊ ഇറ്റലിയിലെ കത്തൻസാരൊ സ്വദേശിയാണ്.

വത്തിക്കാൻറെ വിദേശകാര്യലായത്തിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 1979 ഏപ്രിൽ 25-ന് ജനിച്ചു. 

റോമിലെ ലാറ്ററൻ പൊന്തിഫിക്കൽ സർവ്വകലാശാലയിൽ നിന്ന് സഭാനിയമത്തിലും (കാനൻ നിയമത്തിലും) പൗരനിയമത്തിലും ഡോക്ടറേറ്റു നേടിയിട്ടുണ്ട് ഫാദർ ഫാബിയൊ സലേർണൊ.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 August 2020, 17:29