തിരയുക

വൃദ്ധനായ പാപപ്പെട്ട പിതാവ്... വൃദ്ധനായ പാപപ്പെട്ട പിതാവ്... 

പാപ്പാ: സഹിക്കുന്ന മനുഷ്യ ശരീരത്തിൽ ക്രിസ്തുവിനെ കണ്ടെത്താൻ നമുക്ക് കഴിയട്ടെ!

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ക്രിസ്തുവിനോടുള്ള സ്നേഹത്താലും നല്ല സമരിയാക്കാരന്റെ മാതൃകയിലും നയിക്കപ്പെടുന്ന UNITALSI യുടെ അംഗങ്ങളുടെ പ്രവർത്തനങ്ങൾ, ഉപവിയുടെ സുവിശേഷത്തിന്റെ സത്യമായ പ്രഘോഷണമാണ്, സമാശ്വാസത്തിന്റെ സേവനമാണ്. സഹിക്കുന്ന മനുഷ്യ ശരീരത്തിൽ ക്രിസ്തുവിനെ കണ്ടെത്താൻ നമുക്ക് എല്ലാവർക്കും കഴിയട്ടെ!”

(UNITALSI എന്ന ഇറ്റാലിയൻ സംഘടനയുടെ 19 അം ദേശീയ ദിനത്തിൽ (ജൂലൈ അഞ്ചാം തിയതി) ഇറ്റാലിയൻ ഭാഷയിൽ മാത്രമാണ് പാപ്പാ ഈ സന്ദേശം പങ്കുവച്ചത്). (UNITALSI, the Italian National Union for the Transport of the Sick to Lourdes and International Shrines) രോഗികളെയും, വികലാംഗരെയും വിവിധ തീർത്ഥാടന ദേവാലയങ്ങൾ സന്ദർശിക്കാ൯ സ്വന്തം ചെലവിൽ സഹായിക്കുകയും ഒപ്പം അനുയാത്ര ചെയ്യുകയും ചെയ്യുന്ന സന്നദ്ധപ്രവർത്തകർ മാത്രമുള്ള ഒരു സഭാസംഘടനയാണ്.

06 July 2020, 09:44