തിരയുക

2020.05.14 Messa Santa Marta 2020.05.14 Messa Santa Marta 

സഹായിക്കുന്നവരെ ചൂഷണംചെയ്യരുതെന്ന് പാപ്പാ ഫ്രാന്‍സിസ്

ജൂലൈ 27-Ɔο തിയതി ചൊവ്വാഴ്ച വിശുദ്ധ പാന്തലിയോണിന്‍റെ അനുസ്മരണനാളില്‍…

പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച “ട്വിറ്റര്‍” സന്ദേശം :

“ആരെങ്കിലും നമ്മെ സഹായിക്കുവാന്‍ തയ്യാറാകുമ്പോള്‍ നാം എല്ലാം അര്‍ഹിക്കുന്നവരാണെന്നു ചിന്തിക്കരുത്. ലഭിച്ച നന്മകള്‍ക്ക് നന്ദിപറയുകയും, അവ വിലമതിക്കുകയും വേണം. സര്‍വ്വോപരി ഉപകാരികളോടു നന്നായി പെരുമാറുവാന്‍ സാധിക്കുന്നത് ഒരു ക്രിസ്ത്യാനിയുടെ ഗുണഗണമാണ്. ലളിതമെങ്കിലും അത് ദൈവരാജ്യത്തിന്‍റെ യഥാര്‍ത്ഥമായ അടയാളവുമാണ്.” @pontifex

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

When someone offers us a service, we should not think that we deserve everything. Gratitude, appreciation is, first of all, good manners, but it is also a characteristic of a Christian. It is a simple but genuine sign of the Kingdom of God.

ക്രിസ്താബ്ദം 275-305 കാലയളവില്‍ പുരാതന തുര്‍ക്കിയിലെ നിക്കോമേദിയയില്‍ ജീവിച്ചിരുന്ന ഒരു ഭിഷഗ്വരനായിരുന്നു പാന്തലിയോണ്‍. മരുന്നിനും മേലെയാണ് വിശ്വാസമെന്ന് അദ്ദേഹം പഠിപ്പിച്ചു. കൊട്ടാര ഭിഷഗ്വരനായിരുന്നെങ്കിലും ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്ത് വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ചു.

translation : fr william nellikal 
 

28 July 2020, 14:24