തിരയുക

വിശ്വാസിയുടെ കരങ്ങൾ പ്രത്യാശയോടെ ദൈവത്തിങ്കലേക്കു നീളുന്നു ! വിശ്വാസിയുടെ കരങ്ങൾ പ്രത്യാശയോടെ ദൈവത്തിങ്കലേക്കു നീളുന്നു ! 

വിശ്വാസം, പ്രത്യാശയുടെ സ്രോതസ്സ്!

വിശുദ്ധ ബെനഡിക്ടിൻറെ തിരുന്നാൾ ദിനത്തിൽ ഫ്രാൻസീസ് പാപ്പാ കുറിച്ച ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സന്തോഷസംദായക പ്രത്യാശ വിശ്വാസത്തിൽ നിന്ന് പ്രവഹിക്കുന്നുവെന്ന് മാർപ്പാപ്പാ

യൂറോപ്പിൻറെ സഹസ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ബെനഡിക്ടിൻറെ തിരുന്നാൾ ദിനത്തിൽ അതായത്, ഈ ശനിയാഴ്ച (11/07/20) “വിശുദ്ധബെനടികട്” (#SaintBendict) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പാ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്:

“ലോകത്തെ പരിവർത്തനം ചെയ്യാൻ പര്യാപ്തമായ ആനന്ദകരമായ പ്രത്യാശ എല്ലായ്പ്പോഴും വിശ്വാസത്തിൽ നിന്ന് എപ്രകാരം ഒഴുകുന്നു എന്ന് യുറോപ്പിൻറെ മദ്ധ്യസ്ഥനായ വിശുദ്ധ ബെനഡിക്ട് ഇന്നത്തെ ക്രൈസ്തവരായെ നമ്മെ കാണിച്ചു തരട്ടെ”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 July 2020, 14:46