കാലാവസ്ഥ മാറ്റത്തിനെതിരായ സമരത്തിൽ സഹകരണ സ്ഥാപനങ്ങളുടെ പങ്ക്!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പുനരുപയോഗക്ഷമമായ ഊർജ്ജത്തിൻറെ പരമാവധി ഉപയോഗം പരിപോഷിപ്പിക്കുന്ന സഹകരണ സ്ഥാപനങ്ങൾ രൂപം കൊള്ളുന്നതിൽ മാർപ്പാപ്പാ സന്തുഷ്ടി പ്രകടിപ്പിക്കുന്നു.
സഹകരണസംഘങ്ങളുടെ അന്താരാഷ്ട്രദിനം ആചരിക്കപ്പെട്ട ശനിയാഴ്ച (04/07/20) “സഹകരണസംഘങ്ങൾ” (#cooperatives) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ പുനരുപയോഗക്ഷമമായ ഊർജ്ജത്തിൻറെ വിനിയോഗത്തെക്കുറിച്ചു പരാമർശിച്ചിരിക്കുന്നത്.
പാപ്പാ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
“ചില സ്ഥലങ്ങളിൽ, സ്വയം പര്യാപ്തത ഉറപ്പാക്കത്തക്ക വിധം, പുനരുപയോഗക്ഷമമായ ഊർജ്ജത്തിൻറെ പരമാവധി ഉപയോഗം പരിപോഷിപ്പിക്കുന്ന സഹകരണ സ്ഥാപനങ്ങൾ രൂപം കൊള്ളുന്നുണ്ട്. ശക്തമായ ഒരു സാമൂഹ്യാവബോധത്തിൻറെയും നമ്മുടെ ഭൂമിയോടുള്ള സ്നേഹത്തിൻറെയും ഫലമായി കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ഒരു മാറ്റം വരുത്താൻ അവയ്ക്ക് കഴിയും”
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്
സഹകരണ സംഘങ്ങളുടെ അന്താരാഷ്ട്രദിനം
അനുവർഷം ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്‌ചയാണ് സഹകരണ സംഘങ്ങളുടെ അന്താരാഷ്ട്രദിനം ആചരിക്കുന്നുത്
“സഹകരണ സ്ഥാപനങ്ങൾ കാലാവസ്ഥമാറ്റത്തിനെതിരായ പോരാട്ടത്തിൽ” എന്നതായിരുന്നു ഇക്കൊല്ലത്തെ ഈ ദിനാചരണത്തിൻറെ വിചിന്തന പ്രമേയം.
സഹകരണസംഘങ്ങളുടെ അന്താരാഷ്ട്ര സഖ്യം 1923-ലാണ് ഈ ദിനാചരണം ഏർപ്പെടുത്തിയത്.
സഹകരണ സംഘങ്ങളുടെ അന്താരാഷ്ട്ര സഖ്യത്തിൻറെ ശതാബ്ദിയായിരുന്ന 1995 മുതൽ ഐക്യരാഷ്ട്രസഭയും സഹകരണസംഘങ്ങളുടെ അന്താരാഷ്ട്രദിനാചരണത്തിൽ പങ്കുചേരുന്നു.