തിരയുക

വത്തിക്കാന്റെ ആദ്യ കായീക സംഘടനയായ Atletica Vaticana ( അത് ലറ്റിക്കാ വത്തിക്കാനാ) വത്തിക്കാന്റെ ആദ്യ കായീക സംഘടനയായ Atletica Vaticana ( അത് ലറ്റിക്കാ വത്തിക്കാനാ) 

ഫ്രാൻസിസ് പാപ്പയുടെ പ്രോൽസാഹനത്തിൽ നടക്കുന്ന കായീക ഉപവി സംരഭം

ഇറ്റലിയിലെ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുന്നിരയിലുള്ള ബ്രെഷയിലെയും ബെർഗമോയിലേയും ആശുപത്രികൾക്ക് വേണ്ടിയാണ് ഈ ഐക്യമത്യ മത്സരം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ഹൃദയം കൊണ്ട് ഓടാം" "Run with the Heart" എന്ന പാപ്പായുടെ ക്ഷണം സ്വീകരിച്ച് ധാരാളം യോദ്ധാക്കൾ "നമുക്ക് ഒരുമിച്ച് ഓടാം" എന്ന ഒരു  ലേലത്തിനായി സഹകരിക്കുകയാണ്‌. ഇത് ബെർഗമോയിലെയും ബ്രെഷയിലേയും ആരോഗ്യ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരാർത്ഥമാണ് നടത്തുന്നത്.

സമാധാനത്തിന്റെ പാലം തീർക്കുന്ന കായിക മൽസരങ്ങൾ

"നമുക്ക് ഒരുമിച്ച് ഓടാം We Run Together" എന്നത് ഉപവിയുടെ ഒരു സംരംഭം എന്നതിനേക്കാൾ അപ്പുറമാണ്. അത് "കായീക ലോകത്തിന് വിവിധ മതങ്ങളിലെയും സംസ്കാരങ്ങളിലെയും  സ്ത്രീപുരുഷന്മാരെ ഒരുമിപ്പിച്ച്, ഉൾക്കൊള്ളലിന്റെയും, കൂട്ടുകെട്ടിന്റെയും, ഐക്യമത്യത്തിന്റെയും, ശിക്ഷണത്തിന്റെയും സമാധാനപാലം തീർക്കാൻ കഴിയു" മെന്ന പാപ്പായുടെ കാഴ്ച്ചപ്പാടിന്റെ സാക്ഷ്യമാണ്. കഴിഞ്ഞ മേയ് 20ന് വത്തിക്കാന്റെ ആദ്യ കായീക സംഘടനയായ Atletica Vaticana ( അത് ലറ്റിക്കാ വത്തിക്കാനാ) യുമായുള്ള കൂടിക്കഴ്ച്ചയിൽ Fiamme  Gialle (ഫ്യാമ്മെ ജാള്ളെ), Cortile del Gentile (കോർത്തീലെ ദെൽ ജെൻതീലെ ), Fidal Lazio (ഫിദാൽ ലാത്സിയോ) തുടങ്ങിയ സംഘടനകൾക്കൊപ്പം ഈ ലേലത്തെ അവതരിപ്പിക്കാൻ ഫ്രാൻസിസ് പാപ്പാ  തിരഞ്ഞെടുത്ത വാക്കുകളാണവ.

ഐക്യ മത്യത്തിന്റെ കൂടി ചാമ്പ്യൻമാർ

അന്തർദ്ദേശീയ കായീകലോകം മാർപ്പാപ്പയുടെ ഈ ക്ഷണത്തിന് പ്രത്യാശയുടെ യഥാർത്ഥ അടയാളങ്ങൾ നൽകിയാണ് പ്രതികരിച്ചത് . കായീക ലോകത്തോടു മേയ് 20ന് ഫ്രാൻസിസ് പാപ്പാ നടത്തിയ  "മനോഹാരിതയുടെ വാഹകരും ബലഹീനരുടെ ഒപ്പം നടക്കാൻ അറിയുന്നവരുമാകണമെന്ന " ആഹ്വാനം സ്വീകരിച്ച് പല കായീക താരങ്ങളും തങ്ങളുപയോഗിച്ച കായീകോപകരണങ്ങളും മറ്റും ലേലത്തിനായി സംഭാവന നൽകി. സ്ലോവാക്യയിലെ ലോക സൈക്കിൾ റേസ് ചാമ്പ്യനായ പീറ്റർ സഗാൻ തന്റെ സൈക്കിൾ പാപ്പയ്ക്ക് നൽകി. കൂടാതെ ഇറ്റലിയിലെ അലക്സ് ത്സനാർദി, ഫ്രാൻചെസ്കോ തോത്തി, ഫിലിപ്പോ തോർത്തു, ഫെദറീക്കാ പെല്ലെഗ്രീനി തുടങ്ങിയ  പലരും  ലേലത്തിനായി തങ്ങളുടെ വസ്ത്രങ്ങളും കായീകോപകരണളും നൽകി സഹകരിച്ച  ആദ്യ കായിക താരങ്ങളുടെ സംഘത്തിൽ ഉൾപ്പെടുന്നു.  ഒരാഴ്ച്ചയ്ക്കകം ഇവർ മറ്റുള്ളവർക്ക് ലേലത്തിന് സംഭാവന നൽകുവാനുള്ള അവസരങ്ങൾ കൊടുക്കും, ഇങ്ങനെ ആഴ്ച്ചകൾ തോറും നടക്കുന്ന ഈ അന്തർദേശീയ സംരംഭം " We Run Together " ആഗസ്റ്റ് മാസം 8 ആം തിയതി വരെ നീളും. ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ www.atleticavaticana.orgwww.cortilegentile.comwww.fammegialle.org എന്ന സൈറ്റുകളിൽ നിന്ന് ലഭ്യമാണ്.  ഈ പ്രത്യേക ഐക്യമത്യ മൽസരം  ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറയാനും മാനുഷീകവും ഐക്യ മത്യത്തോടും കൂടിയുള്ള കായിക പ്രവർത്തനത്തിന്റെ സാക്ഷ്യപ്പെടുത്തലുമാക്കാൻ   വത്തിക്കാൻ ന്യൂസും വത്തിക്കാൻ റേഡിയോയുടെ ഇറ്റാലിയൻ വിഭാഗവും പടിപടിയായി അനുയാത്ര ചെയ്യുന്നുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 June 2020, 10:43