പാപ്പാ: ആമസോണിലെ സമൂഹത്തിനു വേണ്ടി പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിക്കാം
ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“സഭയ്ക്കും മഹാമാരിയിൽ ഭയാനകമാംവിധം കഷ്ടപ്പെടുന്ന ആമസോണിലെ സമൂഹത്തിനും വെളിച്ചവും ശക്തിയും നൽകാൻ പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിക്കാം. അവിടത്തെ പ്രിയപ്പെട്ട ലോകം മുഴുവനുമുള്ള, ഏറ്റം ദരിദ്രരായവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും, അവരിൽ ആർക്കും ആരോഗ്യപരമായ പരിരക്ഷണം ലഭിക്കാതെ പോകാതിരിക്കട്ടെ എന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.”
ജൂൺ രണ്ടാം ആം തിയതി ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലിഷ്, പോർച്ചുഗീസ്, ജർമ്മൻ, സ്പാനിഷ്, പോളിഷ്, ലാറ്റിൻ, അറബി എന്നീ 9 ഭാഷകളിൽ #Amazzonia എന്ന ഹാഷ്ടാഗോടു കൂടിയതായിരുന്നു പാപ്പായുടെ ട്വിറ്റർ സന്ദേശം.
02 June 2020, 14:35