തിരയുക

Vatican News
ജീവിത ഭാരവുമേന്തി........ ജീവിത ഭാരവുമേന്തി........  (AFP or licensors)

ബാല്യത്തെ നിഷേധിക്കുന്ന ബാലവേല, പാപ്പായുടെ ട്വീറ്റ്

ജൂൺ 12, ബാലവേല വിരുദ്ധ ദിനം .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തങ്ങളുടെ പ്രായത്തിനനുയോജ്യമല്ലാത്ത തൊഴിലിലേർപ്പെടാൻ നരിവധി കുട്ടികൾ നിർബന്ധിതരാകുന്നുണ്ടെന്ന് മാർപ്പാപ്പാ.

ജൂൺ 12-ന് അനുവർഷം ആചരിക്കപ്പെടുന്ന ബാലവേല വിരുദ്ധ ലോക ദിനത്തോടനുബന്ധിച്ച്, വെള്ളിയാഴ്ച (12/06/20) സാമൂഹ്യ വിനിമയോപാധികളിൽ ഒന്നായ ട്വിറ്ററിൽ “കിശോരതൊഴിൽവിരുദ്ധദിനം” (#NoChildLabourDay) എന്ന ഹാഷ്ടാഗോടുകൂടി   കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

"തങ്ങളുടെ പ്രായത്തിനു നിരക്കാത്തതായ ജോലിയിലേർപ്പെടാൻ അനേകം കുട്ടികൾ നിർബന്ധിതരാകുന്നു. അത് കുഞ്ഞുങ്ങളുടെ ബാല്യം നിഷേധിക്കുകയും അവരുടെ സമഗ്രവളർച്ചയെ അപകടത്തിലാക്കുകയും ചെയ്യുന്നു. പ്രായപൂർത്തിയാകാത്തവർക്ക് സംരക്ഷണമേകുന്നതിന് സാധ്യമായതെല്ലാം ചെയ്യാൻ ഞാൻ എല്ലാ വ്യവസ്ഥാപനങ്ങളോടും അഭ്യർത്ഥിക്കുന്നു" എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

ബൂധനാഴ്ച (10/06/2020) പൊതുകൂടിക്കാഴ്ചാവേളയിലും പാപ്പാ ഈ അഭ്യർത്ഥന നടത്തിയിരുന്നു.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

 

12 June 2020, 14:59