തിരയുക

2020.06.06 Sacro Cuore di Gesù Cristo 2020.06.06 Sacro Cuore di Gesù Cristo 

കർത്താവിൻറെ പക്കലണയാൻ നാം ഭയപ്പെടരുത്, പാപ്പാ

ഫ്രാൻസീസ് പാപ്പായുടെ തിരുഹൃദയത്തിരുന്നാൾ ട്വിറ്റർ സന്ദേശം! തിരുഹൃദയം: കലർപ്പില്ലാത്ത കാരുണ്യം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കർത്താവെന്നും നമ്മെ കാരുണ്യത്തോടെ നോക്കുന്നുവെന്ന് മാർപ്പാപ്പാ.

തിരുഹൃദയത്തിൻറെ തിരുന്നാൾ ദിനത്തിൽ, വെള്ളിയാഴ്ച (19/06/20) സാമൂഹ്യ വിനിമയോപാധികളിൽ ഒന്നായ ട്വിറ്ററിൽ “യേശുവിൻറെതിരുഹൃദയം” (#SacredHeartofJesus) എന്ന ഹാഷ്ടാഗോടുകൂടി   കണ്ണിചേർത്ത സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

"കർത്താവ് നമ്മെ സദാ കരുണാപൂർവ്വം നോക്കുന്നു. അവിടത്തെ പക്കലണയുന്നതിന് നാം ഭയപ്പെടേണ്ടതില്ല. കരുണാർദ്ര ഹൃദയമാണ് അവിടത്തേക്കുള്ളത്. നമ്മുടെ ആന്തരികമുറിവുകളും നമ്മുടെ പാപങ്ങളും നാം അവിടത്തേക്കു കാണിച്ചു കൊടുക്കുകയാണെങ്കിൽ അവിടന്ന് നമ്മോടു എല്ലായ്പ്പോഴും പൊറുക്കും. കലർപ്പില്ലാത്ത കാരുണ്യമാണത്. നമുക്ക് യേശുവിൻറെ പക്കലേക്കു പോകാം” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

 

19 June 2020, 15:55