തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

"സ്നേഹത്തിൻെ അനുകരണരൂപങ്ങളിൽ" നിന്നകലുക, പാപ്പാ

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം: ജീവിതത്തിൻറെ പൊരുൾ തേടുമ്പോൾ............

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജീവിതത്തിൻറെ പൊരുൾ തേടിയുള്ള യാത്രയിൽ പരാജയപ്പെടുമ്പോൾ വ്യാജ സ്നേഹത്തിൻറെ പിന്നാലെ പോകരുതെന്ന് പാപ്പാ.
ശനിയാഴ്ച (27/06/20) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.
"നീ ജീവിതത്തിൻറെ അർത്ഥം അന്വേഷിച്ചിട്ട് അത് കണ്ടെത്താനായില്ലെങ്കിൽ, സമ്പത്ത്, തൊഴിൽ, ആനന്ദം, ചില ആസക്തികൾ എന്നിങ്ങനെയുള്ള “സ്നേഹത്തിൻറെ അനുകരണരൂപങ്ങളിൽ” നിന്ന് നീ അകന്നു മാറുകയും നിന്നെ നോക്കാൻ യേശുവിനെ അനുവദിക്കുകയും ചെയ്യുക. അപ്പോൾ, നീ എല്ലായ്പ്പോഴും സ്നേഹിക്കപ്പെട്ടിട്ടുണ്ടെന്ന്, നീ കണ്ടെത്തും.” എന്നാണ് പാപ്പാ കുറിച്ചിരി്ക്കുന്നത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 June 2020, 13:30