തിരയുക

വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ പത്രോസിന്റെ രൂപം... വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ പത്രോസിന്റെ രൂപം... 

പാപ്പാ: ഐക്യത്തെ പ്രാർത്ഥന കൊണ്ട് നാം സംരക്ഷിക്കണം

റോമാ നഗരത്തിലെ രണ്ട് അപ്പോസ്തലന്മാരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ ദിനമായ ജൂണ്‍ ഇരുപത്തൊമ്പതാം തിയതി പാപ്പാ തന്റെ തിരുവചന പ്രഘോഷണം ഐക്യം, പ്രവചനം എന്ന രണ്ട് പദങ്ങളിലാണ് വിശദീകരിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

രണ്ട് അപ്പോസ്തലന്മാരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ ഒരുമിച്ചാഘോഷിക്കുമ്പോൾ, അവരുടെ വ്യത്യസ്ഥമായ  വ്യക്തിത്വങ്ങളുടെ നടുവിലും അവരെ ഒന്നിപ്പിച്ചത് നൈസർഗ്ഗീകമായ ചായ്വകളല്ല മറിച്ച് കർത്താവിൽ നിന്ന് വന്ന ഒന്നായിരുന്നു എന്ന് അറിയിച്ചു. ഒരാൾ മീൻപിടുത്തക്കാരനും മറ്റയാൾ വിദ്യാസമ്പന്നനായ ഫരിസേയനും. അവരുടെ പ്രേഷിത പ്രവർത്തനങ്ങളും വ്യത്യസ്ഥമായിരുന്നു. ഒരാൾ യഹൂദരോടും മറ്റയാൾ വിജാതീയരോടും പ്രസംഗിച്ചു. കുടുംബങ്ങളിൽ തർക്കങ്ങൾ ഉണ്ടാവുമ്പോഴും സ്നേഹം നഷ്ടപ്പെടാത്തതുപോലെ, പത്രോസിന്റെയും പൗലോസിന്റെയും അടുപ്പം കർത്താവിൽ നിന്നായിരുന്നു, കർത്താവ് പരസ്പരം ഇഷ്ടപ്പെടാനല്ല, സ്നേഹിക്കാനാണ് കല്‍പ്പിച്ചതെന്നും, എല്ലാവരേയും ഒരേ പോലെയാക്കാതെ അവനാണ് നമ്മെ ഒന്നിപ്പിക്കുന്നതെന്നും പാപ്പാ പറഞ്ഞു.

ഐക്യത്തിന്റെ ഉറവിടം

ഒന്നാം വായന ഐക്യത്തിന്റെ ഉറവിടം എന്തെന്ന് ചൂണ്ടിക്കാണിക്കുന്നു എന്ന് പറഞ്ഞ പാപ്പാ, ഹേറോദോസിന്റെ കോപത്തിൽ അപ്പോസ്തലനായ യാക്കോബ് വധിക്കപ്പെടുകയും, പത്രോസ് കാരാഗൃഹത്തിൽ അടയ്ക്കപ്പെടുകയും, നേതാവില്ലാതെ സകലരും ജീവനെ ഭയപ്പെടുകയും ചെയ്ത ആദിമസഭയിലെ പ്രതിസന്ധി ഘട്ടത്തിൽ, തന്റെ ജീവൻ രക്ഷിക്കണമെന്നോർത്ത് ആരും ഓടി ഒളിച്ചില്ല, ആരും ആരേയും ഉപേക്ഷിച്ചില്ല.മറിച്ച് എല്ലാവരും പ്രാർത്ഥനയിൽ ഒരുമിച്ചു. പ്രാർത്ഥനയിൽ നിന്ന് അവർ ശക്തി സംഭരിച്ചു, അവർ നേരിട്ട ഭീഷണിയേക്കാളും ശക്തിയാർന്ന ഐക്യം പ്രാർത്ഥനയിൽ നിന്ന് നേടിയെടുത്തു. ഐക്യം പ്രാർത്ഥനയുടെ ഫലമാണ്, പ്രാർത്ഥന പരിശുദ്ധാത്മാവിന്റെ ഇടപെടൽ സാധ്യമാക്കുന്നു, നമ്മുടെ ഹൃദയം പ്രത്യാശയിലേക്ക് തുറക്കുന്നു, നമ്മുടെ അകലങ്ങൾ കുറയ്ക്കുകയും, ബുദ്ധിമുട്ടുകളിൽ ചേർത്തു നിർത്തുകയും ചെയ്യുന്നു, പാപ്പാ വിശദീകരിച്ചു.

പത്രോസ് കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടപ്പോള്‍ ക്രിസ്ത്യാനികൾ ആരുടെമേലും കുറ്റം ആരോപിച്ച്  സമയം കളഞ്ഞില്ലെന്നും, അവർ ദൈവത്തോടാണ് സംസാരിച്ചതെന്നും ചൂണ്ടി കാട്ടിയ പാപ്പാ നമ്മുടെ ഐക്യത്തെ പ്രാർത്ഥന കൊണ്ട് നാം സംരക്ഷിക്കുന്നുണ്ടോ, പരസ്പരം പ്രാർത്ഥിക്കാരുണ്ടോ എന്ന് ചോദിച്ചു. കൂടുതൽ പ്രാർത്ഥിക്കാനും കുറ്റം പറച്ചിൽ കുറയ്ക്കാനും ആവശ്യപ്പെട്ട ഫ്രാൻസിസ് പാപ്പാ,  അങ്ങനെ പ്രവര്‍ത്തിച്ചാൽ, അന്ന് പത്രോസിന് സംഭവിച്ചത് പോലെ പല അടഞ്ഞ വാതിലുകളും തുറക്കപ്പെടുകയും ചങ്ങലകൾ പൊട്ടിവീഴുകയും ചെയ്യുമെന്നും  ഓർമ്മിപ്പിച്ചു കൊണ്ട് പരസ്പരം പ്രാർത്ഥിക്കാൻ വേണ്ട വരത്തിനായി അപേക്ഷിക്കാൻ ആവശ്യപ്പെട്ടു. പൗലോസ് അപ്പോസ്തലൻ എല്ലാവർക്കും,  പ്രത്യേകിച്ച് ഭരണകർത്താക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. ഇത് നമ്മെ കർത്താവ് ഏല്‍പ്പിച്ച ഒരു ഉത്തരവാദിത്വമാണ്, കാരണം പ്രാർത്ഥന മാത്രമാണ് ചങ്ങലകളെ അഴിക്കുന്നത്, പ്രാർത്ഥന മാത്രമാണ് ഐക്യത്തിലേക്കുള്ള മാർഗ്ഗമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ഇന്ന് കർദ്ദിനാൾ സംഘത്തിന്റെ തലവനും കഴിഞ്ഞ വർഷം നാമകരണം ചെയ്യപ്പെട്ട മെത്രാപ്പോലീത്തമാർക്കും നൽകുന്ന പാലിയം ആടുകളും ഇടയനുമായുള്ള ഐക്യത്തിന്റെ അടയാളമാണെന്നും, സഭയുടെ പാരമ്പര്യമനുസരിച്ച് ഇന്ന് പ്രത്യേകമായി കോൺസ്റ്റ ന്‍റിനോപ്പിളിലെ പാത്രിയാർക്കുമായുള്ള പ്രത്യേക ബന്ധത്തെയും, തങ്ങളുടെ പരസ്പര സന്ദർശനങ്ങൾ മര്യാദയുടെ ഭാഗം മാത്രമല്ല, കർത്താവ് ചൂണ്ടിക്കാണിക്കുന്ന പരിപൂർണ്ണ ഐക്യത്തിനായുള്ള ലക്ഷ്യം വച്ചുള്ള ഒരുമിച്ചുള്ള യാത്രയാണെന്നും പാപ്പാ അനുസ്മരിച്ചു.

പ്രവചനം

പ്രവചനത്തെക്കുറിച്ച് പറഞ്ഞു കൊണ്ട് അപ്പോസ്തലന്മാരെ വെല്ലുവിളിച്ച്, "ഞാനാരാണെന്നാണ് നിങ്ങൾ പറയുന്നതെന്ന് ചോദിച്ച ചോദ്യം കേട്ട പത്രോസ് കർത്താവിന് മറ്റുള്ളവർ തന്നെക്കുറിച്ച് പറയുന്നതെന്തെന്നറിയുന്നതിനേക്കാൾ തങ്ങളുടെ വ്യക്തിപരമായ തീരുമാനത്തിനാണ് പ്രാധാന്യം എന്ന്  തിരിച്ചറിഞ്ഞു. അതേപോലെ തന്നെയാണ് പൗലോസിന്റെ മുന്നിലും കർത്താവ് വെല്ലു വിളിച്ച് കൊണ്ടാണ്, സാവൂൾ, നീ എന്തിന് ​​എന്നെ പീഡിപ്പിക്കുന്നു എന്ന്  ചോദിച്ചത്. ഇത് താൻ ബഹുമാനിക്കപ്പെടേണ്ട മതഭക്തനാണെന്ന പൗലോസിന്റെ മിഥ്യാബോധ്യത്തെയാണ് തകർത്തെറിഞ്ഞതെന്ന്  വിശദീകരിച്ച പാപ്പാ അഹങ്കാരിയായ സാവൂൾ ചെറുത് എന്നർത്ഥമുള്ള പൗലോസ് (Paul) ആയി മാറിയെന്ന് വെളിപ്പെടുത്തി. ഈ വെല്ലുവിളികളും തിരിച്ചടികളും പിന്നിട് പ്രവചനങ്ങളായി മാറി, പത്രോസിനെ സംബന്ധിച്ച്, തന്റെ സഭ പണിയാനുള്ള പാറയും, പൗലോസിനെ സംബന്ധിച്ച് തന്റെ നാമം വിജാതീയർക്കും, ഇസ്രായേലിന്റെ രക്ഷിതാക്കൾക്കും മക്കൾക്കും മുന്നിൽ പ്രലോഷിക്കാനുള്ള തിരഞ്ഞെടുക്കട്ടെ ഉപകരണമായും മാറി എന്ന് ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു. പ്രവചനം പിറക്കുന്നത് നമ്മെ വെല്ലുവിളിക്കാൻ ദൈവത്തെ അനുവദിക്കുമ്പോഴാണെന്നും, അല്ലാതെ, നിയന്ത്രണാധീനമാക്കി ശ്രമിക്കുമ്പോഴല്ല എന്നും പാപ്പാ അറിയിച്ചു.

സുവിശേഷം നമ്മുടെ തീർച്ചകളെ തകിടം മറിക്കുമ്പോൾ പ്രവചനം   ഉണരും

‌സുവിശേഷം നമ്മുടെ തീർച്ചകളെ തകിടം മറിക്കുമ്പോൾ പ്രവചനം   ഉണരും. ഇവിടെയാണ്, ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണെന്ന് (മത്താ.16.16) പത്രോസും, തന്റെ മരണത്തെ മുന്നിൽ കണ്ട്, എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വ്വം വിധിക്കുന്ന കര്‍ത്താവ്‌, ആദിവസം അത്‌ എനിക്കു സമ്മാനിക്കും(2തിമോ.4 : 8) എന്ന് പറയുന്ന പൗലോസും ഭാവിയിലേക്കു് നോക്കുന്ന പ്രവാചകരാകുന്നത്.

ഇന്ന് നമുക്ക് യഥാർത്ഥ പ്രവചനങ്ങൾ വേണം, അസാധ്യതകൾ വാഗ്ദാനം ചെയ്യുന്നവരല്ല, അൽഭുത പ്രകടനങ്ങളല്ല, ദൈവസ്നേഹത്തിന്റെ അനുഭവം കാണിക്കുന്ന ജീവിതങ്ങൾ സുവിശേഷം സാധ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നവർ, നേരം പോക്കുകളല്ല, പ്രാർത്ഥന, പ്രസംഗങ്ങളല്ല സേവനങ്ങൾ പാപ്പാ പറഞ്ഞു.  നമുക്കായി സമ്പാദിച്ചു സൂക്ഷിക്കാനല്ല, മറ്റുള്ളവർക്കായി നമ്മെ തന്നെ ചിലവഴിക്കാൻ, ലോകത്തിന്റെ അംഗീകാരത്തിനല്ല, വരാനിരിക്കുന്ന ലോകത്തിന്റെ സന്തോഷത്തിനായി, അജപാലന പദ്ധതികളേക്കാൾ ജീവൻ സമർപ്പിക്കുന്ന ഇടയർ, ദൈവത്തെ സ്നേഹിക്കുന്നവർ,  ഗുരുവിനെ പോലെ മരിക്കാൻ അയോഗ്യനായതിനാൽ തലകീഴായി ക്രൂശിക്കപ്പെട്ട കുരിശിൽ തന്നെക്കുറിച്ച് ചിന്തിക്കാതിരുന്ന പത്രോസിനെപ്പോലെയും ആവശ്യമാണ്. തന്നെതന്നെ തർപ്പണ ദ്രവ്യമായി ഊറ്റി ഒഴിക്കാൻ ആഗ്രഹിച്ച പൗലോസിനെപ്പോലെയുമുള്ളവര്‍, ഇതാണ് ചരിത്രം മാറ്റിയത് പാപ്പാ വിശദീകരിച്ചു.

പത്രോസിനോടു, ഈ പാറമേൽ ഞാൻ എന്റെ സഭ പണിയും എന്ന് പറഞ്ഞതുപോലുള്ള ഒരു പ്രവചനം നമ്മുക്കുമുണ്ട് എന്ന് അറിയില്ല. ബൈബിളിന്റെ അവസാന പുസ്തകത്തിൽ, " ഒരു വെള്ളക്കല്ലും കൊടുക്കും: അതില്‍ ഒരു പുതിയ നാമം കൊത്തിയിരിക്കും." (വെളിപാട്‌2 :17 ) കർത്താവ്  തിരിഞ്ഞ് സിമയോനെ  പത്രോസാക്കി പറഞ്ഞതുപോലെ നമ്മെ ഓരോരുത്തരെയും കർത്താവ് വിളിക്കുന്നു, സഭയുടെയും മനുഷ്യകുലത്തിന്റെയും നവീകരണത്തിനായുള്ള ജീവിക്കുന്ന ശിലകളാകാൻ.  ഐക്യം നശിപ്പിക്കുന്ന, പ്രവചനങ്ങളെ അടിച്ചമർത്തുന്നവരുണ്ടാവും എന്നും എങ്കിലും കർത്താവ് നമ്മിൽ വിശ്വസിച്ച് നമ്മോട് ചോദിക്കുന്നു, ഐക്യത്തിന്റെ പണിക്കാരനാവാൻ നീ ആഗ്രഹിക്കുന്നുവോ?, ഈ ഭൂമിയിൽ എന്റെ സ്വർഗ്ഗത്തിന്റെ പ്രവാചകനാകാൻ നീ ആഗ്രഹിക്കുന്നുവോ? യേശുവിനാൽ വെല്ലുവിളിക്കപ്പെട്ട്, അവനോടു, എനിക്ക് ആഗ്രഹമുണ്ടെന്ന് പറയാനുള്ള ധൈര്യം കണ്ടെത്താം പാപ്പാ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 June 2020, 13:43