തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

ഹൃദയം കൊണ്ടു നോക്കുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശങ്ങൾ!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഹൃദയംകൊണ്ടു നോക്കുന്നവനേ നന്നായി കാണാൻ കഴിയുകയുള്ളുവെന്ന് മാർപ്പാപ്പാ.

വെള്ളിയാഴ്ച (26/06/20) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

"ഹൃദയം കൊണ്ടു നോക്കുന്നവനേ നല്ലവണ്ണം കാണാൻ കഴിയുകയുള്ളു. കാരണം അവന് വ്യക്തിയുടെ “ഉള്ളിലേക്കു നോക്കാൻ” അറിയാം: ഒരു വ്യക്തിയെ അവൻറെ തെറ്റുകൾക്കും ബലഹീനതകൾക്കുമപ്പുറം അവനെ സഹോദരനായി കാണാനും പ്രയാസങ്ങളിൽ പ്രത്യാശ ദർശിക്കാനും സകലത്തിലും ദൈവത്തെ കാണാനും അവനു സാധിക്കും” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

സാഹോദര്യവും പൗരസഹജീവനവും പരിപോഷിപ്പിക്കുന്നതിന് സാമീപ്യവും പരിചരണവും ത്യാഗവും എത്രമാത്രം ആവശ്യമായിരിക്കുന്നുവെന്ന് നിലവിലുള്ള പ്രതിസന്ധി നമ്മെ പഠിപ്പിക്കുന്നുവെന്ന് മാർപ്പാപ്പാ വ്യാഴാഴ്ച (25/06/20) സമൂഹ്യമാദ്ധ്യമങ്ങളിൽ ഒന്നായ ട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശങ്ങളിൽ ഒന്നിൽ കോവിദ് 19 മഹാമാരി ലോകത്തിൽ സംജാതമാക്കിയിരിക്കുന്ന കടുത്ത പ്രതിസന്ധിയെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് കുറിച്ചു.

പ്രസ്തുത ട്വിറ്റർ സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“സാഹോദര്യവും പൗരസഹജീവനവും ഊട്ടിവളർത്തുന്നതിന് എത്രമാത്രം സാമീപ്യവും പരിചരണവും ത്യാഗവും ആവശ്യമായിരിക്കുന്നുവെന്ന് ഈ മാസങ്ങളിൽ നമുക്കു കാണിച്ചു തന്ന ഉദാരവും സൗജന്യവുമായ എണ്ണമറ്റ സാക്ഷ്യങ്ങളിൽ നിന്ന് നമുക്കു പുനരാരംഭിക്കാം. അങ്ങനെ ഈ പ്രതിസന്ധിയിൽ നിന്ന് പൂർവ്വാധികം ശക്തിയോടെ നമുക്ക് പുറത്തുകടക്കാൻ സാധിക്കും”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 June 2020, 13:30