തിരയുക

Vatican News
2020.04.27 Messa Santa Marta 2020.04.27 Messa Santa Marta 

വത്തിക്കാനിലെ ദിവ്യകാരുണ്യ മഹോത്സവം : പാപ്പായുടെ ദിവ്യബലി തത്സമയ സംപ്രേഷണം

ജൂണ്‍ 14, ഞായര്‍ : വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ദിവ്യബലിയും ദിവ്യകാരുണ്യ ആശീര്‍വ്വാദവും....

- ഫാദര്‍ വില്യം  നെല്ലിക്കല്‍

1. വത്തിക്കാനില്‍ ദിവ്യകാരുണ്യമഹോത്സവം
ജൂണ്‍ 14 ഞായര്‍ - പരിശുദ്ധ കുര്‍ബ്ബാനയുടെ മഹോത്സവം വത്തിക്കാനില്‍.
പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയര്‍പ്പണം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലെ ഭദ്രാസനത്തിന്‍റെ അള്‍ത്താരവേദിയില്‍. പ്രാദേശികസമയം രാവിലെ 9.45-ന്. ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 1.15-ന്. 

പാപ്പാ ഫ്രാന്‍സിസ് നയിക്കുന്ന ത്രികാലപ്രാര്‍ത്ഥനയും ആശീര്‍വ്വാദവും അപ്പസ്തോലിക അരമനയുടെ ജാലകത്തില്‍നിന്നുകൊണ്ട്. ഇറ്റലിയിലെ സമയം മദ്ധ്യാഹ്നം 12 മണിക്ക്  ഇന്ത്യയില്‍ വൈകുന്നേരം 3.30-ന്.

2. സാമൂഹ്യശ്രൃംഖലയില്‍ പാപ്പായുടെ  ദിവ്യകാരുണ്യ സന്ദേശം
“ക്രിസ്തു പാപികളെ സ്വീകരിക്കുകയും അവര്‍ക്കൊപ്പം ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തു.  ഇതുതന്നെയാണ് അനുദിനം നാം അര്‍പ്പിക്കുന്ന ദിവ്യബലിയിലും,  ഓരോ സഭാസമൂഹത്തിലും സംഭവിക്കുന്നത്.  തന്‍റെ വിരുന്നുമേശയിലേയ്ക്ക് ഈശോ സന്തോഷപുരസ്സരം സകലരെയും ക്ഷണിക്കുകയും തന്നെത്തന്നെ എല്ലാവര്‍ക്കുമായി പകുത്തുനല്കുകയും ചെയ്യുന്നു.” #പരിശുദ്ധ കുര്‍ബ്ബാനയുടെ മഹോത്സവം.

Jesus welcomes sinners and eats with them. The same happens with us, in every Mass, in every church: Jesus is happy to welcome us at His table, where He offers Himself for us. #CorpusDomini 

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.


 

11 June 2020, 12:36