തിരയുക

2020.06.24 Udienza Generale 2020.06.24 Udienza Generale 

ദൈവികരഹസ്യങ്ങള്‍ക്കു മുന്നില്‍ നമ്രശിരസ്ക്കരാകാം

ജൂണ്‍ 24-Ɔο തിയതി സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം :

ബുധനാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക അരമനയിലെ ഗ്രന്ഥാലയത്തില്‍നിന്നും മാധ്യമങ്ങളിലൂടെ ലോകത്തോടായി പങ്കുവച്ച പൊതുകൂടിക്കാഴ്ച പരിപാടിയില്‍ സ്നാപക യോഹന്നാന്‍റെ ജനനത്തിരുനാള്‍ അനുസ്മരിച്ചുകൊണ്ട് പങ്കുവച്ച സന്ദേശത്തില്‍നിന്നും അടര്‍ത്തിയെടുത്ത് സാമൂഹ്യശ്രൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചത്.

“ദൈവത്തിന്‍റെ പ്രവൃത്തികള്‍ മനുഷ്യന്‍റെ പരിമിതമായ യുക്തിക്ക് അതീതമാണെന്ന് വയോധികരായ മാതാപിതാക്കളില്‍നിന്നുമുള്ള സ്നാപക യോഹന്നാന്‍റെ ജനനം നമ്മെ പഠിപ്പിക്കുന്നു.  ദൈവികരഹസ്യങ്ങള്‍ വിശ്വസിക്കുവാനും, അവയ്ക്കു മുന്നില്‍ നിശ്ശബ്ദരായി നില്ക്കുവാനും, എളിമയോടും വിധേയത്വത്തോടുംകൂടെ ദൈവത്തിന്‍റെ മഹല്‍ചെയ്തികളെ ധ്യാനിക്കുവാനും നമുക്കു സാധിക്കണം.” #പൊതുകൂടിക്കാഴ്ച #സ്നാപക യോഹന്നാന്‍

The birth of #JohnTheBaptist to elderly parents teaches us that God does not rely on our reasoning and limited human abilities. We must learn to trust, to be silent before the mystery of God, and to contemplate His works in humility and silence. #General Audience

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
 

translation  :  fr william nellikkal 

24 June 2020, 14:07