തിരയുക

ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനയ്ക്ക് ശേഷം അപ്പോസ്തോലിക ആശിർവ്വാദം നല്‍കുന്നു.   ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനയ്ക്ക് ശേഷം അപ്പോസ്തോലിക ആശിർവ്വാദം നല്‍കുന്നു.  

പാപ്പാ: പത്രോസിന്റെ ജീവിതയാത്ര നമ്മുടെ ജീവിതയാത്രയ്ക്ക് വെളിച്ചം

റോമാ നഗരത്തിലെ രണ്ട് അപ്പോസ്തലന്മാരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ ദിനമായ ജൂണ്‍ ഇരുപത്തൊമ്പതാം തിയതി പാപ്പാ നല്‍കിയ ത്രികാല പ്രാര്‍ത്ഥന സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പ്രിയ സഹോദരീ സഹോദരന്മാരെ,

റോമിന്റെ പാലകരായ  അപ്പോസ്തലന്മാരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ ആഘോഷിക്കുന്ന ഇന്ന് ഇവിടെ പത്രോസ് രക്ത സാക്ഷിയായി മരിച്ച് അടക്കപ്പെട്ട സ്ഥലത്തിനടുത്ത് പ്രാർത്ഥിക്കാനായി ഒന്നിച്ചു കണ്ടുമുട്ടാൻ കഴിഞ്ഞത് ഒരു കൃപയാണ്. എന്നാൽ ഇന്നത്തെ ആരാധനക്രമം പത്രോസിന്റെ മരണത്തിന്  ഒത്തിരി വർഷം മുമ്പുള്ള മറ്റൊന്നാണ് വിവരിക്കുന്നതെന്ന് പറഞ്ഞ പാപ്പാ, അക്കാലത്തെ പത്രോസിന്റെ തടവും, സഭ അവന്റെ ജീവനെക്കുറിച്ച് ഭയപ്പെട്ട് ഇടമുറിയാതെ നടത്തിയ പ്രാർത്ഥനയും, ഒരു ദൈവദൂതൻ പ്രത്യക്ഷപ്പെട്ട് അവനെ മോചിപ്പിച്ച അപ്പോസ്തല പ്രവർത്തനങ്ങളിലെ സംഭവവും വിവരിച്ച് റോമിൽ പത്രോസ് തടവിലായ കാലത്തും തീർച്ചയായും സഭ പ്രാർത്ഥിച്ചിട്ടുണ്ടാവും എന്നിട്ടും ആ അവസരത്തിൽ എന്താണ് അവന്റെ ജീവൻ രക്ഷിക്കാതിതിരുന്നതെന്ന ചോദ്യമുന്നയിച്ചു.

പത്രോസിന്റെ ജീവിതയാത്ര നമ്മുടെ ജീവിതയാത്രയ്ക്ക് വെളിച്ചം പകരണം എന്നതാവണം അതിന് കാരണം എന്ന് പറഞ്ഞ ഫ്രാൻസിസ് പാപ്പാ പത്രോസിന് കർത്താവ് ഒരുപാട് കൃപകൾ നൽകി, തിന്മകളിൽ നിന്ന് രക്ഷിച്ചതു പോലെ നമ്മോടും അങ്ങനെ തന്നെയാണ് ചെയ്യുന്നത് എന്ന് അഭിപ്രായപ്പെട്ടു. എന്നാൽ നമ്മൾ നമ്മുടെ ആവശ്യത്തിന് മാത്രമാണ് കർത്താവിനെ സമീപിക്കുക.  ദൈവം വളരെ വിദൂരതയിൽ കണ്ട് നമ്മോടു, അവന്റെ കൃപ മാത്രല്ല, അവനെതന്നെ അന്വേഷിക്കാൻ ആവശ്യപ്പെടുന്നു എന്നും നമ്മുടെ പ്രശ്നങ്ങൾ മാത്രമല്ല നമ്മുടെ ജീവൻ തന്നെ നൽകാൻ ആവശ്യപ്പെടുന്നു എന്നും പാപ്പാ പറഞ്ഞു. അങ്ങനെ നമുക്ക് ഏറ്റം വലിയ അനുഗ്രഹമായ, ജീവൻദാനം ചെയ്യാനുള്ള കൃപ നൽകുന്നു. ജീവനെക്കാൾ പ്രധാനപ്പെട്ടതാണ് ജീവനെ സമർപ്പണമായി നൽകുക എന്നത് എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഇത് എല്ലാവർക്കും, മാതാപിതാക്കൾ മക്കളുടെ നേർക്കും, മക്കൾ പ്രായമായ മാതാപിതാക്കളുടെ നേർക്കും; വിവാഹിതർക്കും, സമർപ്പിതർക്കും ബാധകമാണ്, സകലയിടത്തും, വീട്ടിലും ജോലി സ്ഥലത്തും, നമ്മുടെ സമീപത്തുള്ള ആരുടെ നേർക്കും ബാധകമാണ്. ദൈവം  സമർപ്പണത്തിൽ നമ്മൾ വളരാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ പാപ്പാ അങ്ങനെയാണ് നമ്മൾ വലിയവരാവുക എന്നും കൂട്ടിച്ചേർത്തു. പത്രോസ് നായകനായത് ജയിൽ വിമോചിതനായപ്പോഴല്ല, ഇവിടെ ജീവൻ നല്‍കിയപ്പോഴാണ്, അവൻ നല്‍കിയ ദാനം,  വധശിക്ഷ നടത്തുന്നയിടം നമ്മൾ നിൽക്കുന്ന പ്രത്യാശയുടെ മനോഹരമായ ഇടമാക്കി മാറ്റി.

അതിനാൽ ദൈവത്തോടു ചോദിക്കേണ്ടത് സന്ദർഭത്തിനാവശ്യമായ കൃപ മാത്രമല്ല ജീവന്റെ കൃപ കൂടിയാണ്. ഇന്നത്തെ സുവിശേഷം പത്രോസിന്റെ ജീവിതം മാറ്റിയ സംഭാഷണമാണ്  വിവരിക്കുന്നതെന്ന് പറഞ്ഞ പാപ്പാ, ഞാൻ നിനക്കാരാണെന്ന യേശുവിന്റെ ചോദ്യവും, ജീവിക്കുന്ന ദൈവത്തിന്റെ പുത്രനാണെന്ന പത്രോസിന്റെ മറുപടിയും, കർത്താവ് പത്രോസിനോടു അവൻ, സന്തോഷവാൻ എന്ന് അർത്ഥമുള്ള ഭാഗ്യവാൻ എന്ന വാക്കാണ് ഉപയോഗിക്കുന്നത് എന്നും  ചൂണ്ടിക്കാട്ടി. "നീ ജീവിക്കുന്ന ദൈവമാ"ണെന്ന പത്രോസിന്റെ വാക്കിന് "നീ സന്തോഷവാൻ" എന്ന് പത്രോസിനോടു മറുപടി പറയുമ്പോൾ, സന്തോഷമാർന്ന ജീവിതത്തിന്റെ രഹസ്യം അതിൽ പാപ്പാ കാണുന്നു. യേശുവിനെ തിരിച്ചറിയുക, ജീവിക്കുന്ന ദൈവമായി. യേശു ചരിത്രത്തിൽ വലിയവനായിരുന്നു എന്നറിയുന്നതിലല്ല, അവൻ പറഞ്ഞതിനേയും അവൻ ചെയ്തതിനേയും മാനിക്കുന്നതില്ല, നമ്മുടെ ജീവിതത്തിൽ അവനു നൽകുന്ന സ്ഥാനത്തിലാണ് ജീവന്റെ സന്തോഷത്തിന്റെ രഹസ്യം. പത്രോസിനെ പാറയെന്ന് വിളിച്ചത് അവൻ വിശ്വസിക്കാൻ പറ്റുന്നവനും ഉറപ്പുള്ളവനുമായതിനാലല്ല, ധാരാളം തെറ്റുകൾ പറ്റി, ഗുരുവിനെ നിഷേധിക്കുന്നതുവരെ എത്തേണ്ടവനായിരുന്നു. എന്നാൽ യേശുവിൽ തന്റെ ജീവിതം  പണിതുയർത്താൻ അവൻ തിരഞ്ഞെടുത്തു, സുവിശേഷം പറയുന്നത്, ''മാംസത്താലും

രക്തത്താലു" മെന്നല്ല, അതായത് അവനിൽ, അവന്റെ കഴിവിൽ അല്ല മറിച്ച് യേശുവിൽ എന്നാണ്. യേശുവാണ് സിമയോനെ പത്രോസാക്കുന്ന പാറ. പാപ്പാ ഉദ്ബോധിപ്പിച്ചു. ഇന്ന്, അപ്പോസ്തലന്മാരുടെ മുന്നിൽ നമുക്ക് ചോദിക്കാം നമ്മുടെ ജീവിതം നമ്മൾ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണം, എന്റെ നൈമിഷിക ആവശ്യങ്ങൾക്കായോ അതോ എന്റെ ശരിയായ ആവശ്യം, എന്റെ ഒരു ദാനമാക്കി മാറ്റുന്ന യേശുവാണോ? എന്റെ ജീവിതം ഞാൻ എങ്ങനെ കെട്ടിപ്പടുക്കണം എന്റെ കഴിവിലോ അതോ ജീവിക്കുന്ന ദൈവത്തിലോ? പാപ്പാ ഓർമ്മിപ്പിച്ചു. തന്നെത്തന്നെ മുഴുവനായി ദൈവത്തിന് സമർപ്പിച്ച പരിശുദ്ധ മാതാവ്, നമ്മെ ഓരോ ദിവസത്തിന്റെ അടിസ്ഥാനത്തിൽ ശരിയാക്കാൻ സഹായിക്കട്ടെ!

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 June 2020, 13:59