"ഫെമിനിസ"ത്തിന്‍റെ നവമായ സഭാവീക്ഷണത്തിനായി
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. നവമായ ഫെമിനിസവും സഭയുടെ നിലപാടും
“21-Ɔο നൂറ്റാണ്ടിന്‍റെ നവമായ ’ഫെമിനിസ’വും സഭയുടെ ഇന്നത്തെ സാമൂഹ്യപ്രബോധന നിലപാടും,” എന്ന വിഷയത്തെ ആസ്പദമാക്കി ഓണ്‍ലൈന്‍ (Online) കത്തോലിക്ക യൂണിവേഴ്സിറ്റികള്‍ സംയുക്തമായി രാജ്യാന്തര ഡിപ്ലോമ കോഴ്സ് (An Online International Diploma course) സംഘടിപ്പിക്കുന്നു. പാപ്പാ ഫ്രാന്‍സിസിന്‍റെ അഭ്യര്‍ത്ഥനപ്രകാരം ലാറ്റിമനേരിക്കന്‍ കത്തോലിക്ക ദൈവശാസ്ത്ര പണ്ഡിതന്മാരുടെ കൂട്ടായ്മയാണ് 2020 ജൂലൈ 11-മുതല്‍ 25-വരെ നീളുന്ന കോഴ്സ് സംഘടിപ്പിക്കുന്നത്.
2. യൂണിവേഴ്സിറ്റികള്‍ നേതൃത്വംനല്കും
നാലു ലാറ്റിന്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റികള്‍ പശ്ചാത്തലമായി സംഘടിപ്പിക്കപ്പെടുന്ന ഡിപ്ലോമ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് അതേ യൂണിവേഴിസിറ്റികള്‍തന്നെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നത്. പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് മെക്സിക്കൊ, കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് കോസ്ത റിക്ക, വെനസ്വേലയിലെ തച്ചീറാ കത്തോലിക്ക യൂണിവേഴ്സിറ്റി, ചിലിയിലെ ഫീനിസ് തേറ്റെ യൂണിവേഴ്സിറ്റി (Finis Terrae) എന്നിവയാണ് ഡിപ്ലോമ കോഴ്സ് സംഘടിപ്പിക്കുന്നത്.
3. നിലപാടുകള്‍ വ്യക്തമാക്കുന്ന പഠനം
സ്ത്രീകളുടെ സ്വാതന്ത്ര്യപ്രസ്ഥാനങ്ങളും അവകാശവാദങ്ങളും സമൂഹത്തിന്‍റെ എല്ലാ മേഖലകളിലേയ്ക്കും കുതിച്ചുചാടി ഇറങ്ങിയിരിക്കുന്ന ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തില്‍ അതിന്‍റെ പ്രസക്തിയും പ്രാധാന്യവും മനസ്സിലാക്കിക്കൊണ്ട്, യഥാര്‍ത്ഥമായ ഫെമിനിസത്തിന്‍റെ വഴികളില്‍ സത്യസന്ധമായും തുറവോടെയും എത്തിച്ചേരുവാനാണ് പാപ്പാ ഈ പാഠ്യപദ്ധതി സംഘടിപ്പിക്കുന്നത്. രാജ്യാന്തര തലത്തിലുള്ള പ്രഗത്ഭരോടും യൂണിവേഴ്സിറ്റികളോടും അഭ്യര്‍ത്ഥിച്ചതും പാപ്പാ ഫ്രാന്‍സിസ് തന്നെയാണെന്ന് ജൂണ്‍ 9-ന് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു ലഭിച്ച സംഘാടകരുടെ പ്രസ്താവന വ്യക്തമാക്കി.
4. ഫെമിനിസത്തിന്‍റെ സുവിശേഷവീക്ഷണം
മൗലികമായ സുവിശേഷമൂല്യങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുമ്പോള്‍ ഇന്ന് നിലവിലുള്ള ഫെമിനിസ്റ്റ് ചിന്താഗതിക്കാരുടെ വാസ്തവികവും നിഷേധാത്മകവുമായ (positive & negative) നിലപാടുകള്‍ മനസ്സിലാക്കാന്‍ ഇടയാകുമെന്ന് സംഘാടകര്‍ വിശ്വസിക്കുന്നു. അനീതിപരമായി മനുഷ്യാന്തസ്സു നിഷേധിക്കപ്പെടുന്നതും, ആശയപരമായ ചൂഷണനിലപാടുകളും തെറ്റായ “ഫെമിനിസ”ത്തിന്‍റെ നിലപാടുകളിലൂടെ കാലികമായി സമൂഹത്തില്‍ വളര്‍ന്നുവന്നിട്ടുള്ളത് തള്ളിക്കളയുവാനും ഈ ഓണ്‍ലൈന്‍ ഡിപ്ലോമ സഹായകമാകുമെന്നാണ് സംഘാടകരുടെ പ്രത്യാശ.
5. റേജിസ്ട്രേഷന്‍
റെജിസ്ട്രേഷനുള്ള അവസാന തിയതി 2020 ജൂണ്‍ 29. കോഴ്സിനെക്കുറിച്ചുള്ള കൂടുതല്‍ വിവിരങ്ങള്‍ക്ക് :
http://www.liderescatolicos.net/diplomado2020/