തിരയുക

ജീവന്റെ കാവൽക്കാരും സംരക്ഷരുമായ നേഴ്സ്മാരെ പ്രതിഫലിപ്പിക്കുന്ന ചിത്രം. ജീവന്റെ കാവൽക്കാരും സംരക്ഷരുമായ നേഴ്സ്മാരെ പ്രതിഫലിപ്പിക്കുന്ന ചിത്രം.  

പാപ്പാ: അർപ്പണ മനോഭാവം കൊണ്ട് അയൽപക്കത്തെ വിശുദ്ധരാണ് നേഴ്സ്മാരും, സൂതികർമ്മിണികളും

മേയ് 12 ആം തിയതി അന്തർദേശീയ ആതുരശുശ്രൂഷകരുടെ ദിനത്തിൽ (International Nurses day) പാപ്പാ നൽകിയ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പ്രീയ സഹോദരീ സഹോദരന്മാരെ,

ലോക ആരോഗ്യ സംഘടന പ്രഖ്യാപിച്ച നേഴ്സ്മാരുടേയും, മിഡ് വൈഫ് (സൂതികർ മ്മിണികളുടേയും) മാരുടേയും അന്തർദ്ദേശീയ വർഷം അനുസരിച്ചുള്ള അന്തർദേശീയ നെഴ്സ്മാരുടെ ദിനവും അതേസമയം, ആധുനിക ആതുരശുശ്രൂഷയുടെ വഴിയൊരുക്കിയ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ 200 ആം ജന്മ വാർഷികവും  അനുസ്മരിച്ച പാപ്പാ

ആരോഗ്യ തലത്തിൽ ലോകം മുഴുവനും നിർണ്ണായകമായ ഈ സമയത്ത് നഴ്സുമാരുടേയും മിഡ് വൈഫ് മാരുടേയും സേവനങ്ങളുടെ അടിസ്ഥാനപരമായ പ്രാധാന്യം മനസ്സിലാക്കാൻ കഴിയുന്നു എന്നും അനുദിനം ആരോഗ്യ പ്രവർത്തകരുടെ ധീരതയുടെയും, ത്യാഗത്തിന്റെയും സാക്ഷ്യങ്ങൾ നാം കാണുന്നുണ്ടെന്നും, തങ്ങളുടെ തന്നെ ആരോഗ്യത്തെ പണയപ്പെടുത്തി ഉത്തരവാദിത്വത്തോടും അയൽക്കാരനോടുള്ള സ്നേഹത്തോടും, ചെയ്യുന്ന സേവനത്തെക്കുറിച്ചും പാപ്പാ സന്ദേശത്തിന്റെ ആദ്യം ഭാഗത്തിൽ  തന്നെ സൂചിപ്പിച്ചു.

അവരുടെ വിശ്വസ്ഥ സേവനത്തിന്റെ തെളിവാണ് വൈറസ് ബാധയേറ്റ്   മരണമടഞ്ഞ ആരോഗ്യ പ്രവർത്തകരുടെ ഉയർന്ന നിരക്കെന്നും, അവർക്കായി പ്രാർത്ഥിക്കുന്നെന്നും, ദൈവം  അവരോരുത്തരേയും അവരുടെ പേരോടു കൂടി തന്നെ അറിയുന്നുന്നെന്നും, അവർക്ക് ഉത്ഥിതനായ കർത്താവിന്റെ സ്വർഗ്ഗത്തിന്റെ പ്രകാശവും അവരുടെ കുടുംബങ്ങൾക്ക് വിശ്വാസത്തിന്റെ സമാശ്വാസവും പാപ്പാ നേരുകയും ചെയ്തു.

ആരോഗ്യ പരിപാലനത്തിൽ നേഴ്സ്മാരുടെ പ്രധാന്യത്തെ അനുസ്മരിച്ച പാപ്പാ അനുദിനം വേദനിക്കുന്നവരുമായുള്ള  സംസർഗ്ഗത്തിലായിരിക്കാനുള്ള പ്രത്യേകതരം വിളിയോടു "അതേ " എന്നു പറയാൻ വിളിക്കപ്പെട്ടവരായ അവർ, നല്ല സമറിയാക്കാരനെപ്പോലെ ജീവനെയും മറ്റുള്ളവരുടെ സഹനത്തെയും കരുതുന്ന, ജീവന്റെ കാവൽക്കാരും സംരക്ഷരരാണെന്നും, അവർ ധൈര്യവും, പ്രത്യാശയും വിശ്വാസവും ചികിൽസയോടൊപ്പം നൽകുന്നു എന്നും പാപ്പാ ചൂണ്ടികാണിച്ചു.

ധാർമ്മീക ഉത്തരവാദിത്വമാണ് അവരുടെ തൊഴിലിന്റെ മുഖമുദ്രയെന്നും അതിനെ ശാസ്ത്രീയ സാങ്കേതിക അറിവിലേക്ക് മാത്രമായി ഒതുക്കരുതെന്നും അത് രോഗികളുമായുള്ള അവരുടെ മാനുഷികമായ ബന്ധങ്ങളും, മനുഷീകരിക്കുന്ന ബന്ധങ്ങളും കൊണ്ട് ധന്യമാക്കേണ്ടതാണ് എന്നും ജനനം മുതൽ മരണം വരെയുള്ള ഓരോ ഘട്ടങ്ങളിലുമുള്ളവരെ നിരന്തരമായി കേൾക്കാനും, രോഗികൾക്ക് ഓരോ സാഹചര്യത്തിലും ആവശ്യമായവ നൽകാനും വിവേചിച്ചറിയാനുള്ള ശ്രമങ്ങളും വ്യക്തിപരമായ കരുതലും ആവശ്യമാണെന്നും പാപ്പാ വ്യക്തമാക്കി.

നേഴ്സ്മാരേയും പ്രത്യേകമായി സൂതികർമ്മിണികളെയും അഭിസംബോധന ചെയ്ത പാപ്പാ, ജനങ്ങളുടെ ജീവൻന്റെ നിർണ്ണായക ഘട്ടങ്ങളിൽ ജനനത്തിലും മരണത്തിലും, രോഗത്തിലും സൗഖ്യത്തിലും അവരുടെ പ്രതിസന്ധികൾ തരണം ചെയ്യാൻ അവരെ സഹായിക്കുന്നവരാണെന്നും  അവരുടെ അർപ്പണ മനോഭാവം കൊണ്ട് അവർ " അയൽപക്കത്തെ വിശുദ്ധരാണെന്ന് " എന്നും വിശേഷിപ്പിച്ച് അവരെ അഭിനന്ദിച്ചു.

എല്ലാത്തരം വ്യക്തികളുടേയും അടുത്ത് ചെന്ന് എല്ലാത്തരം രോഗികളെയും സൗഖ്യമാക്കുന്ന യേശുക്രിസ്തുവിന്റെ പ്രവർത്തനം തുടരുന്ന,  സഞ്ചരിക്കുന്ന ആതുരാലയ സഭയുടെ  പ്രതിരൂപമാണവരെന്ന് ചൂണ്ടികാണിച്ച പാപ്പാ മനുഷ്യകുലത്തിന് അവർ ചെയ്യുന്ന സേവനത്തിനും നന്ദി പറയുകയും ചെയ്തു.

പല രാജ്യങ്ങളിലും ഈ മഹാമാരി ആരോഗ്യ സംരക്ഷണത്തിന്റെ ദൗർബ്ബല്യം തുറന്നു കാട്ടിയെന്നും അതിനാൽ ലോകം മുഴുവനുള്ള ദേശീയ നേതാക്കളോടു ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ നിക്ഷേപിക്കാനും, സംവിധാനത്തെ ശക്തിപ്പെടുത്താൻ കൂടുതൽ നേഴ്സ്മാരെ ജോലിയിൽ നിയമിക്കാനും അവശ്യപ്പെട്ടു. നേഴ്സുമാരെയും ' മിഡ്‌ വൈഫ് മാരേയും വ്യക്തികളുടേയും സമുദായത്തിന്റെയും ആരോഗ്യ പരിപാലന രംഗത്ത് കൂടുതൽ ഉപയോഗപ്പെടുത്തണമെന്നും, അവരുടെ തൊഴിലിനെ കൂടുതൽ മികവുള്ളതാക്കാൻ ശാസ്ത്രീയവും, മാനുഷീകവും, മനശ്ശാസ്ത്രപരവും ആത്മീയവുമായ പരിശീലനം നൽകണമെന്നും അവരുടെ ജോലിയിടങ്ങളിൽ നല്ല സാഹചര്യങ്ങളും അവരുടെ അവകാശ സംരക്ഷണവും ഉറപ്പാക്കണമെന്നും പാപ്പാ തന്റെ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

മിഡ് വൈഫുമാർക്ക് പ്രത്യേകം മാറ്റിവച്ച ഖണ്ഡികയിൽ, അവരുടെ കുലീനമായ ജോലിക്ക് പ്രത്യേകിച്ച്, ജീവനും മാതൃത്വത്തിനും നൽകുന്ന സേവനത്ത പ്രകീർത്തിച്ച പാപ്പാ, ബൈബിളിലെ കഥാപാത്രങ്ങളായ സിഫാറായ്, പുരാ എന്നിവരെ ചൂണ്ടിക്കാണിച്ചു. ഇന്ന് ദൈവ പിതാവ് അവരെ നന്ദിയോടെ ഓർമ്മിക്കുമെന്നു പാപ്പാ കൂട്ടിച്ചേർത്തു.

ഈ വാർഷിക ആഘോഷങ്ങൾ, സമൂഹത്തിന്റെ മുഴുവൻ ആരോഗ്യ സംരക്ഷണത്തിനായുള്ള അവരുടെ പ്രവർത്തനം അവരുടെ ജോലിയുടെ തനിമ ഉയർത്തി പിടിക്കാ൯ ഇടവരരുത്തട്ടെ,  അവരുടെ കുടുംബങ്ങൾക്കും അവർ ശുശ്രൂഷ ചെയ്യന്നവർക്കും തന്റെ പ്രാർത്ഥന ഉറപ്പു നൽകി, അവർക്ക് അപ്പോസ്തലീകാശീർവ്വാദവും നൽകിയാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

12 May 2020, 14:03