തിരയുക

പരിശുദ്ധ റൂഹാ പരിശുദ്ധ റൂഹാ 

നമ്മിലേക്കിറങ്ങി വരുന്ന പരിശുദ്ധാരൂപി!

പാപ്പായുടെ ട്വിറ്റർ സന്ദേശം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പരിശുദ്ധാരൂപി സജീവപ്രത്യാശയാൽ നമ്മെ പോഷിപ്പിക്കുന്നുവെന്ന് മാർപ്പാപ്പാ

വെള്ളിയാഴ്ച (29/05/20) കുറിച്ച ട്വിറ്റർസന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

"പരിശുദ്ധാരൂപി, നമ്മെ പറന്നുയരാൻ പ്രേരിപ്പിക്കുന്നു, നാം എന്തിനായി ജനിച്ചുവോ ആ വിസ്മയകരമായ ഭാഗധേയം നമ്മുടെ മുന്നിൽ അനാവരണം ചെയ്യുന്നു, സജീവ പ്രത്യാശയാൽ നമ്മെ പോഷിപ്പിക്കുന്നു. നമ്മിലേക്കിറങ്ങിവരാൻ നമുക്ക് റുഹായെ ക്ഷണിക്കാം. അവിടന്ന് നമ്മുടെ ചാരെയെത്തും"

പരിശുദ്ധാരൂപി പ്രത്യാശയാകുന്ന പരിമള ഔഷധ തൈലം നമ്മുടെ ദുഃഖസ്മരണകളിൽ പുരട്ടുന്നുവെന്ന് മാർപ്പാപ്പാ പന്തക്കൂസ്താ തിരുന്നാൾ മുന്നിൽ കണ്ടുകൊണ്ട് , വ്യാഴാഴ്ച (28/05/20) ട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു

"നമ്മുടെ മുറിവുകളിലേക്ക് പരിശുദ്ധാരൂപിയെ നാം ക്ഷണിക്കുമ്പോൾ അവിടന്ന് നമ്മുടെ ദുഃഖസ്മൃതികളെ  പ്രത്യാശയാകുന്ന സുഗന്ധലേപനൗഷധം പൂശുന്നു. എന്തെന്നാൽ, റൂഹയാണ് പ്രത്യാശ വീണ്ടെടുക്കുന്നത്" എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 May 2020, 14:37