അപ്രത്യക്ഷമാകൂന്ന സസ്യജീവിജാലം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സസ്യജീവജാലങ്ങൾ ദൈവത്തെ മഹത്വപ്പെടുത്തുന്നതു തടയാനുള്ള അവകാശം നമുക്കില്ലെന്ന് മാർപ്പാപ്പാ.
അന്താരാഷ്ട്ര ജൈവവൈവിധ്യദിനം ആചരിക്കപ്പെട്ട വെള്ളിയാഴ്ച (22/05/20) ജൈവവൈവിധ്യം (#Biodiversity) “അങ്ങേയ്ക്കുസ്തുതി” ( #LaudatoSi) എന്നീ ഹാഷ്ടാഗുകളോടുകൂടി കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
“ആയിരക്കണക്കിന് സസ്യ-ജീവിവർഗ്ഗങ്ങൾ അനുവർഷം അപ്രത്യക്ഷമാകുന്നു. ഇനി നമുക്ക് അവയെ അറിയാൻ കഴിയില്ല, നമ്മുടെ മക്കൾക്ക് ഇനിയൊരിക്കലും അവയെ കാണാൻ സാധിക്കില്ല. അവ ഇനി അവയുടെ അസ്തിത്വത്താൽ ദൈവത്തെ മഹത്വപ്പെടുത്തില്ല. അത് നമ്മൾ കാരണമാണ്. ഇങ്ങനെ ചെയ്യാൻ നമുക്കവകാശമില്ല” എന്നാണ് പാപ്പാ കുറിച്ചത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.