തിരയുക

ജീവിതം കൃപാവെളിച്ചം നിറഞ്ഞത് ജീവിതം കൃപാവെളിച്ചം നിറഞ്ഞത് 

ജീവിതം, വിസ്മയമുണർത്തുന്ന കൃപയാൽ പൂരിതം, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മൗലിക സത്യങ്ങൾ കാത്തുസൂക്ഷിക്കാൻ പ്രാർത്ഥനയുടെ മനുഷ്യർക്കാകണമെന്ന്  മാർപ്പാപ്പാ.

“പ്രാർത്ഥന” (#Prayer) എന്ന ഹാഷ്ടാഗോടുകൂടി  ശനിയാഴ്ച (23/05/20) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

“മൗലിക സത്യങ്ങൾ കാത്തുസൂക്ഷിക്കാൻ പ്രാർത്ഥനയുടെ മനുഷ്യരായ സ്ത്രീപുരുഷന്മാർക്കാകണം. ക്ലേശങ്ങളും പരീക്ഷണങ്ങളും പ്രയാസമേറിയ ദിനങ്ങളും എല്ലാം ഉണ്ടെങ്കിൽത്തന്നെയും ഈ ജീവിതം നമ്മെ അത്ഭുതപ്പെടുത്തുന്ന കൃപയാൽ പൂരിതമാണെന്ന് അവർ സകലരോടും ആവർത്തിക്കണം. അത്തരമൊരു ജീവിതം എന്നും സംരക്ഷിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും വേണം  ” എന്നാണ് പാപ്പാ കുറിച്ചത്. 

അന്നു തന്നെ പാപ്പാ കണ്ണിചേർത്ത മറ്റൊരു ട്വിറ്റർ സന്ദേശം “ലൗദാത്തൊസീ5” (#LaudatoSi5) എന്ന ഹാഷ്ടാഗോടു കൂടിയതായിരുന്നു.

ഫ്രാൻസീസ് പാപ്പാ പുറപ്പെടുവിച്ച “ലൗദാത്തൊ സീ” അഥവാ, “അങ്ങേയ്ക്കു സ്തുതി” എന്ന ചാക്രികലേഖനത്തിൻറെ അഞ്ചാം വാർഷികത്തിൻറെ പശ്ചാത്തലത്തിലുള്ള പ്രസ്തുത ട്വിറ്റർ ഇപ്രകാരമായിരുന്നു: 

“പ്രകൃതി പരിപാലനം,  ഒത്തൊരുമയിലും കൂട്ടായ്മയിലും ജീവിക്കാനുള്ള കഴിവ് അന്തർലീനമായിട്ടുള്ള ഒരു ജീവിതശൈലിയുടെ ഭാഗമാണ്. നമ്മുടെ എല്ലാവരുടെയും പിതാവ് ദൈവമാണെന്നും ആകയാൽ നാം സഹോദരീസഹോദരന്മാരാണെന്നും യേശു നമ്മെ ഓർമ്മപ്പെടുത്തുന്നു” 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 May 2020, 12:30