തിരയുക

Vatican News
ഫ്രാൻസീസ് പാപ്പാ, വത്തി ക്കാനിൽ, വിജനമായ വിശുദ്ധ പത്രോസിൻറെ ചത്വരനത്തിന് അഭിമൂഖമായ ജാലകത്തിങ്കൽ ഒരു നമിഷം , ഞായറാഴ്ച ത്രികാലപ്രാർത്ഥനാനന്തരം 17/05/20 ഫ്രാൻസീസ് പാപ്പാ, വത്തി ക്കാനിൽ, വിജനമായ വിശുദ്ധ പത്രോസിൻറെ ചത്വരനത്തിന് അഭിമൂഖമായ ജാലകത്തിങ്കൽ ഒരു നമിഷം , ഞായറാഴ്ച ത്രികാലപ്രാർത്ഥനാനന്തരം 17/05/20  (Vatican Media)

ആരോഗ്യ സംരക്ഷണോന്മുഖ നിബന്ധനകൾ പാലിക്കുക!

ഇറ്റലിയിൽ, ദേവാലയങ്ങൾ വിശ്വസികൾക്ക് ആരാധനയ്ക്കായി വീണ്ടും തുറക്കുന്നു. കോവിദ് 19 രോഗത്തെ പ്രതിരോധിക്കുന്നതിന് ആവശ്യമായ നിയന്ത്രണങ്ങൾ അനുസരിക്കുക- ഫ്രാൻസീസ് പാപ്പാ ത്രികാലപ്രാർത്ഥനാവേളയിൽ ഓർമ്മിപ്പിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആരോഗ്യപാലന സംബന്ധിയായ നിയമങ്ങൾ പാലിച്ചുകൊണ്ടു മുന്നോട്ടു പോകണമെന്ന് മാർപ്പാപ്പാ.

വത്തിക്കാനിൽ, ഞായറാഴ്ച (18/05/20) മദ്ധ്യാഹ്നത്തിൽ പതിവുപോലെ ത്രികാല പ്രാർത്ഥന നയിച്ച ഫ്രാൻസീസ് പാപ്പാ മാദ്ധ്യമങ്ങളിലൂടെ ഈ പ്രാർത്ഥനയിൽ സംബന്ധിച്ചവരെ ആശീർവാദാനന്തരം അഭിവാദ്യം ചെയ്യവെ,   

കോവിദ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നിറുത്തിവച്ചിരുന്ന വിശ്വാസികളുടെ പങ്കാളിത്വത്തോടെയുള്ള ആരാധാനാകർമ്മങ്ങൾ ചിലനാടുകളിൽ പുനരാരംഭിച്ചതിനെയും  ഇറ്റലിയിൽ മെയ് 18 മുതൽ ആരാധനാലയങ്ങൾ വീണ്ടും തുറക്കപ്പെടുന്നതിനെയും പറ്റി സൂചിപ്പിച്ചുകൊണ്ടാണ് ഈ ആവശ്യകത ചൂണ്ടിക്കാട്ടിയത്. 

വ്യക്തിയുടെയും ജനങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നല്കപ്പെട്ടിട്ടുള്ള നിയമങ്ങളും നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് നാം മുന്നോട്ടു പോകണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

കോവിദ് 19 പ്രതിരോധ നടപടികളിൽ പല നാടുകളും അയവു വരുത്തിയിട്ടുണ്ടെങ്കിലും സാമൂഹ്യ ജീവിത ശൈലിയിൽ നാം സ്വമേധയാ മാറ്റങ്ങൾ വരുത്തുകയും ശാരീരിക അകലവും വ്യക്തിശുചിത്വവും  പാലിക്കുകയും മുഖാവരണം, കൈയ്യുറകൾ എന്നിവ ധരിക്കുന്നത് ശീലമാക്കുകയും ചെയ്യേണ്ടത് കൊറോണവൈറസിനെതിരായുളള പോരാട്ടത്തിൽ ഇനിയും അനിവാര്യമായിരിക്കുന്ന പശ്ചാത്തലത്തിലാണ് പാപ്പാ ഇക്കാര്യം ഊന്നിപ്പറയുന്നത്.

 

18 May 2020, 13:59