തിരയുക

VATICAN-HEALTH-VIRUS-RELIGION-POPE VATICAN-HEALTH-VIRUS-RELIGION-POPE 

മതസൗഹാര്‍ദ്ദം സാഹോദര്യത്തിന് അനിവാര്യമായ ബോദ്ധ്യം

മെയ് 14-ന്‍റെ പ്രാര്‍ത്ഥനാദിനത്തില്‍ പാപ്പായുടെ പ്രത്യേക നിയോഗം :

- ഫാദര്‍  വില്യം നെല്ലിക്കല്‍ 

1. പ്രാര്‍ത്ഥനാദിനത്തിലെ പ്രത്യേക നിയോഗം
വ്യാഴാഴ്ച രാവിലെ സാന്താ മാര്‍ത്ത, പേപ്പല്‍ വസതിയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെ ആമുഖമായിട്ടാണ് പാപ്പാ മെയ് 14-Ɔο തിയതിയിലെ പ്രാര്‍ത്ഥനാദിനത്തെക്കുറിച്ച് അനുസ്മരിപ്പിച്ചത്. മത്തിയാസ് അപ്പസ്തോലന്‍റെ അനുസ്മരണം സഭ ആചരിക്കുന്ന ദിനത്തിലാണ് ആഗോളതലത്തില്‍ വിശ്വസാഹോദര്യ കൂട്ടായ്മയുടെ പരമോന്നത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈറസ് ബാധയില്‍നിന്നുള്ള മുക്തിക്കായി പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്‍റെയും സല്‍പ്രവര്‍ത്തികളുടെയും ദിവസം ആഹ്വാനംചെയ്തിരുന്നത്, മാധ്യമങ്ങളിലൂടെ കണ്ണിചേര്‍ത്ത ദിവ്യബലിയ്ക്ക് ആമുഖമായി പാപ്പാ വിശ്വാസികളെ അനുസ്മരിപ്പിച്ചു.

2. സാമൂഹ്യശ്രൃംഖല സന്ദേശം
മഹാമാരിയില്‍നിന്നുള്ള മുക്തിക്കായി എല്ലാമതസ്ഥര്‍ക്കുമൊപ്പം പ്രാര്‍ത്ഥിക്കുവാനുള്ള ദിവ്യബലിയുടെ നിയോഗം #നമുക്കുപ്രാര്‍ത്ഥിക്കാം എന്ന സാമൂഹ്യശ്രൃംഖലയിലും പാപ്പാ കണ്ണിചേര്‍ത്തു :

“കൊറോണ മഹാമാരിയില്‍നിന്നും ഇന്നു ലോകം അനുഭവിക്കുന്ന ദാരിദ്ര്യം, യുദ്ധം, കുട്ടികളുടെ നിരക്ഷരത എന്നീ വസന്തകളില്‍നിന്നും മോചിക്കുവാന്‍ ദൈവം തന്‍റെ കാരുണ്യത്തില്‍ സഹായിക്കട്ടെ! ഇന്നേദിവസം ഈ നിയോഗത്തിനായി പ്രാര്‍ത്ഥിക്കുന്ന സകല മതസ്ഥരും ഞങ്ങളുടെ സഹോദരങ്ങളാണെന്ന ബോദ്ധ്യം തരുന്നതിനുമായും #നമുക്കുപ്രാര്‍ത്ഥിക്കാം” #വിശ്വസാഹോദര്യകൂട്ടായ്മ

May God have mercy on us and put an end to this tragedy, this pandemic, as well as the pandemics of hunger, war, and children without an education. This we ask as brothers and sisters, everyone together. #HumanFraternity #PrayTogether

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.

3. ദിവ്യബലിയുടെ ആമുഖചിന്തകള്‍
അബുദാബിയില്‍ പിറവിയെടുത്ത വിശ്വസാഹോദര്യക്കൂട്ടായ്മയുടെ സമുന്നത കമ്മിറ്റിയാണ് ലോകത്തെ മഹാമാരിയില്‍നിന്നു മോചിക്കാന്‍ ദൈവത്തിന്‍റെ കാരുണ്യം യാചിക്കുവാനുള്ള ഈ പ്രാര്‍ത്ഥനാദിനം ആഹ്വാനംചെയ്തിട്ടുള്ളതെന്ന് പാപ്പാ പ്രസ്താവിച്ചു. എല്ലാ മതസ്ഥരുമായി കൈകോര്‍ത്ത് വൈറസ് ബാധയില്‍നിന്നുമുള്ള സൗഖ്യദാനത്തിനായി പ്രാര്‍ത്ഥിക്കാമെന്ന് പാപ്പാ ഫ്രാന്‍സിസ് ദിവ്യബലിക്ക് ആമുഖമായി ഉദ്ബോധിപ്പിച്ചു. അപ്പസ്തോല നടപടിപ്പുസ്തകം വിവരിക്കുന്നതുപോലെ, ജരൂസലേം സഭയിലെ ആദ്യകൂട്ടായ്മയില്‍ യൂദാസിനു പകരമായി ആദിമ ക്രൈസ്തവ സമൂഹത്തിലെ വിശ്വസ്തരായ വ്യക്തികളില്‍നിന്നും പതിനൊന്ന് അപ്പസ്തോലന്മാര്‍ ചേര്‍ന്ന് ഞറുക്കിട്ടു തിരഞ്ഞെടുത്ത വ്യക്തിയാണ് മത്തിയാസെന്നും പാപ്പാ അനുസ്മരിപ്പിച്ചു (നടപടി 1, 15-17, 20-26).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 May 2020, 14:29