തിരയുക

Vatican News
വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ നാമധേയത്തിൽ ഒരു സാംസ്കാരിക സ്ഥാപനം ആരംഭിച്ചതിൽ ആശംസകൾ അർപ്പിച്ച്  കൊണ്ട്  ഫ്രാൻസിസ് പാപ്പാ അയച്ച കത്ത് വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ നാമധേയത്തിൽ ഒരു സാംസ്കാരിക സ്ഥാപനം ആരംഭിച്ചതിൽ ആശംസകൾ അർപ്പിച്ച് കൊണ്ട് ഫ്രാൻസിസ് പാപ്പാ അയച്ച കത്ത് 

ആഞ്ചേലിക്കും പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ നാമധേയത്തിൽ ഒരു സാംസ്കാരിക സ്ഥാപനം

മേയ് പതിനെട്ടാം തിയതി വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ആരംഭിച്ച സംസ്‌കാരിക സ്ഥാപനത്തിന് തന്‍റെ അഭിനന്ദനമറിയിച്ച് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ സെന്റ് തോമസ് അക്വിനാസ് പൊന്തിഫിക്കൽ സർവ്വകലാശാലയുടെ റെക്ടറായ മിക്കാൽ പളൂക്കിനാണ് കത്തയച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സർവ്വകലാശാലയിലെ മുഴുവൻ  സമൂഹത്തിനും, സന്നിഹിതരായവർക്കും കൂടാതെ ഈ സംരംഭത്തെ സഹായിക്കുന്ന രണ്ട് പോളീഷ് സംഘടനകളായ ഫുത്തൂരാ ലുവെൻതാ, സെന്റ് നിക്കോളാസ് എന്നിവയുടെ പ്രതിനിധികൾക്കും ആശംസകൾ നേർന്നു.

ആനുകാലിക സംസ്ക്കാരത്തെക്കുറിച്ച് പരിചിന്തനം ചെയ്യാൻ മുന്നിരയിലുള്ള തത്വശാസ്ത്രജ്ഞരേയും ദൈവശാസ്ത്രജ്ഞരേയും വിപുലമായ രീതിയിൽ സാംസ്കാരിക തലത്തിലുള്ള സ്ത്രീ പുരുഷൻമാരേയും കണ്ടെത്തുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. ഇതിന്റെ പ്രചോദനവും രൂപകല്പകനും വിശുദ്ധ ജോൺ പോൾ തന്നെയാണെന്നും ഇതാണ് വിശുദ്ധൻ തന്റെ ധ്യാനാത്മകമായ തുറവിന്റെയും, ദൈവത്തോടും മനുഷ്യനോടും, സൃഷ്ടിയോടും, ചരിത്രത്തോടും, കലയോടുമുള്ള അഭിനിവേശത്തിന്റെയും ജീവിതം വഴി നമുക്ക് നൽകിയ ധന്യമായ പൈതൃകമെന്നും പരിശുദ്ധ പിതാവ് കത്തിൽ സൂചിപ്പിച്ചു.

തന്റെ ജീവിതാനുഭവങ്ങളെയും, ചരിത്ര സംഭവങ്ങളെയും ആത്മാവിന്റെ  തെളിച്ചത്തിൽ വിശകലനം ചെയ്യുകയും, മനുഷ്യനെയും, അവന്റെ സാംസ്കാരിക വേരുകളെ കുറിച്ചുമുള്ള ചിന്തകൾ സുവിശേഷ പ്രഘോഷണത്തിന്‌ പ്രധാനപ്പെട്ട ആധാര താകോലാണെന്ന് റെഡെംപ്തോർ ഹേമിനിസും, യുനെസ്കോയിൽ 1980 ജൂൺ മാസം  വിശുദ്ധ ജോൺ പോൾ രണ്ടാമൻ നടത്തിയ പ്രഭാഷണവും തന്റെ കത്തിൽ പാപ്പാ സൂചിപ്പിച്ചു.

സഭയുടെ മുന്നോട്ടുള്ള  യാത്രയ്ക്ക് ഇത്തരം സമീപനങ്ങൾ സജീവമായി നിലനിർത്തണമെന്നും, ഇതുവരെ ഉള്ളവയെ സംരക്ഷിക്കുകയും ഭരിക്കുകയും ചെയ്യുക മാത്രം കൊണ്ട് സംതൃപ്തരാകരുതെന്നും പാപ്പാ കത്തിൽ ഓർമ്മിപ്പിച്ചു.

അഞ്ചേലിക്കും സർവ്വകലാശാല ഇതിനിടമായതിൽ താൻ സന്തോഷിക്കുന്നുവെന്നും, ഡൊമെനിക്കൻ സഭാ, വിശ്വാസത്തെ യുക്തിയുടെ ചിന്തകളിലൂടെ വിശകലനം ചെയ്യുന്ന തങ്ങളുടെ പാരമ്പര്യത്തിന് പ്രാധാന്യം നൽകുന്നതിനാൽ ഈ സംരംഭത്തിന് ഉയർന്ന സംഭാവനകൾ നൽകാൻ ഇടയാക്കുമെന്നും പാപ്പാ ആശംസിച്ചു.

ഈ സ്ഥാപനം ആരംഭിച്ചതിൽ തന്റെ പ്രോൽസാഹനവും നന്ദിയും അറിയിച്ചു കൊണ്ടും, അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും മറ്റ് ഉദ്യോഗസ്ഥർക്കും അവരുടെ ജോലികൾക്ക് ആശംസകളർപ്പിച്ചും തന്റെ അപ്പോസ്തലീക ആശീർവ്വാദം നൽകിക്കൊണ്ടുമാണ് ഫ്രാൻസിസ് പാപ്പാ തന്റെ കത്ത് ഉപസംഹരിച്ചത്.

 

18 May 2020, 13:37