തിരയുക

കോവിദ് 19 മഹാമാരിക്കിരകളായവരെ അടക്കം ചെയ്യുന്ന ഒരു രംഗം കോവിദ് 19 മഹാമാരിക്കിരകളായവരെ അടക്കം ചെയ്യുന്ന ഒരു രംഗം 

മഹാമാരിയിൽ മരണമടഞ്ഞവരെ മറവുചെയ്യുന്നവർക്കായി പ്രാർത്ഥിക്കുക!

കോവിദ് 19 രോഗസംക്രമണസാധ്യതയേറിയതിനാൽ ജീവൻ പണപ്പെടുത്തി മൃതസംസ്ക്കാര കർമ്മം നടത്തുന്നവർ!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മൃതദേഹം മറവുചെയ്യൽ കാരുണ്യപ്രവർത്തികളിൽ ഒന്നാണെന്ന് മാർപ്പാപ്പാ.

കോവിദ് 19 വസന്തയിൽ നിന്ന് മാനവരാശിയെ രക്ഷിക്കണേ എന്ന പ്രാർത്ഥനാനിയോഗത്തോടു കൂടി അനുദിനം രാവിലെ, വത്തിക്കാനിൽ, “ദോമൂസ് സാംക്തെ മാർത്തെ” മന്ദിരത്തിലുള്ള കപ്പേളയിൽ ദിവ്യബലി അർപ്പിക്കുന്ന ഫ്രാൻസീസ് പാപ്പാ, ശനിയാഴ്ച (16/05/20) വിശുദ്ധകുർബ്ബാനയുടെ തുടക്കത്തിലാണ് മഹാമാരി ജീവനപഹരിച്ചവരെ അടക്കം ചെയ്യുന്നവരെ അനുസ്മരിച്ചുകൊണ്ട് ഇതു പറഞ്ഞത്.

മൃതരെ സംസ്ക്കരിക്കുന്നത് ഒരിക്കലും സന്തോഷദായകമായ ഒരു കർമ്മമല്ലയെന്ന് പാപ്പാ അനുസ്മരിച്ചു.

കോവിദ് 19 രോഗത്തിനിരകളായവരെ അടക്കം ചെയ്യുന്നവർക്ക് ഈ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലായതിനാൽ അവർ ജീവൻ അപകടപ്പെടുത്തിയാണ് ഈ കൃത്യം നിർവ്വഹിക്കുന്നതെന്ന് പാപ്പാ പറഞ്ഞു.

കോവിദ് 19 മഹാമരിയിൽ ജീവൻ പൊലിഞ്ഞവരെ മറവുചെയ്യുന്ന കർമ്മത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി പ്രാർത്ഥിക്കാൻ പാപ്പാ  പ്രത്യേകം ക്ഷണിക്കുകയും ചെയ്തു. 

കോവിദ് 19 ബാധിച്ചു മരിച്ചവരുടെ സംഖ്യ, ലോകത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള, കണക്കനുസരിച്ച് 3 ലക്ഷം കവിഞ്ഞിരിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 May 2020, 14:59