തിരയുക

Vatican News
ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

ക്യൂബയിലെ സന്ധ്യാഗൊ അതിരൂപതയ്ക്ക് പാപ്പായുടെ ആശംസ!

സന്തോഷസന്താപങ്ങൾക്കിടയിലും, സദാ മുന്നേറുന്ന ക്യൂബയിലെ സഭ!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സുവിശേഷം പ്രഘോഷിക്കുകയും അറിയിക്കുകയും ചെയ്യുകയെന്ന ദൗത്യത്തോടു വിശ്വസ്തത പുലർത്തി, സന്തോഷസന്താപങ്ങൾക്കിടയിലും, സദാ മുന്നേറുന്ന ഒരു സഭയുടെ സ്പന്ദനം ക്യൂബയിലെ സന്ധ്യാഗൊ അതിരൂപതയുടെ വാർത്താപത്രിക അനുഭവവേദ്യമാക്കിയെന്ന് മാർപ്പാപ്പാ.

പ്രസ്തുത അതിരൂപതയുടെ വാർത്താപത്രികയുടെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് താൻ കൈയ്യൊപ്പിട്ടയച്ച ഒരു ആശംസാകുറിപ്പിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രശംസാവചസ്സുകൾ ഉള്ളത്.

വാർത്താപത്രികയുടെ പ്രസിദ്ധീകരണത്തിൽ പങ്കുചേരുന്ന എല്ലാവരോടും തൻറെ സാമീപ്യം പാപ്പാ അറിയിക്കുകയും അവരുടെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനം തുടരാൻ കഴിയുന്നതിന് ദൈവസഹായം പ്രാർത്ഥിക്കുകയും ചെയ്യുന്നു. 

 

30 May 2020, 12:23