തിരയുക

 ലോക സമ്പർക്ക ദിനം.... ലോക സമ്പർക്ക ദിനം.... 

ലോകസമ്പർക്ക ദിനത്തിൽ കഥ പറയൽ പ്രോൽസാഹിപ്പിച്ച് ഫ്രാൻസിസ് പാപ്പാ

മെയ് 24, ഞായറാഴ്ച്ചത്തെ സ്വർഗ്ഗീയ രാജ്ഞി പ്രാർത്ഥനയിൽ ലോക സമ്പർക്ക ദിനത്തിലേക്കുള്ള തന്റെ സന്ദേശം ഓർമ്മിപ്പിച്ച് ഈ ദിനം പുനരുദ്ധാരണത്തിന് ഉതകുന്ന ചരിത്രങ്ങൾ വിവരിക്കാനും പങ്കുവയ്ക്കാനും, അങ്ങനെ നമ്മളെല്ലാവരും നമ്മളെക്കാൾ വിപുലമായ ഒരു ചരിത്രത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയാനും, പരസ്പരം കരുതലുള്ളവരാണെന്നതിനാൽ ഭാവിയെ പ്രതീക്ഷയോടെ നോക്കിക്കാണാനും പ്രോൽസാഹിപ്പിക്കുന്നതാവട്ടെ എന്നാശംസിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വത്തിക്കാന്റെ മാധ്യമ വിഭാഗത്തിന്റെ  പ്രീഫെക്ടായ പാവൊളൊ റുഫീനി നൽകിയ വീഡിയോ സന്ദേശത്തിൽ, പാപ്പയുടെ സമ്പർക്ക മാധ്യമ ദിന സന്ദേശത്തിന്റെ പ്രധാന തന്തു രക്ഷയുടെ കാഴ്ച്ചപ്പാടുള്ള പുതിയ കഥകൾ വിവരിക്കാൻ സഹായിക്കുന്ന നമ്മുടെ അനുഭവങ്ങളുടെ പങ്കുവയ്ക്കലാണെന്നും, കോവിഡ് 19 മൂലം വന്ന സാമൂഹിക അകലത്തിൽ നിന്ന് നമ്മെ ബന്ധിപ്പിക്കുന്ന പുതിയ സംസർഗ്ഗങ്ങൾ കണ്ടുപിടിക്കാൻ ഈശ്വരൻ നൽകുന്നു എന്ന് മനസ്സിലാക്കാൻ പഠിപ്പിച്ചു എന്നും ഓർമ്മിപ്പിച്ചു.

നല്ല മനസ്സുമായുള്ള ആരോഗ്യപരമായ ഐക്യം: വ്യാജവാർത്തകൾക്ക് മറുപടി

സാങ്കേതികത്വത്തിന് ഒരു ആത്മാവ് നൽകാനും, അനാരോഗ്യപരമായ മഹാമാരിയോടു നമ്മൾ നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനം മുറുകെ പിടിച്ച് പ്രത്യുത്തരിക്കലാണ് വ്യാജവാർത്തകൾക്കുള്ള മറുപടി എന്നും അദ്ദേഹം സൂചിപ്പിച്ചു.

ഈ മഹാമാരി നമുക്ക് നല്ല സമ്പർക്കമാധ്യമങ്ങളുടെ സമൂഹം കെട്ടിപ്പടുക്കുവാനും സഹായിച്ചു എന്ന് പറയുന്ന റുഫീനി, ആശയ വിനിമയം ആഗോള - പ്രാദേശീക, സാങ്കേതിക - യാഥാർത്ഥ്യതലങ്ങളിൽ അടിസ്ഥാനപ്പെട്ട് നിന്ന് വേണമെന്നും, അത് ഒന്നിപ്പിക്കാനാണ് വേർപിരിക്കാനല്ല സഹായിക്കേണ്ടതെന്നും, നൽകാനാണ്, വാങ്ങാനും വിൽക്കാന്നുമല്ല എന്നും അങ്ങനെ സാങ്കേതീകതയ്ക്ക് ഒരു അതീന്ദ്രീയ തലം നൽകണമെന്നും അറിയിച്ചു.

ആശയ വിനിമയത്തിന്റെ യഥാർത്ഥ അടിസ്ഥാനം കണ്ടുമുട്ടലിലാണെന്നും, അതിനാൽ ഇന്റെർനെറ്റ്, പങ്കുവയ്ക്കലിന്റെ മാർഗ്ഗം തേടുന്നതോടൊപ്പം മനുഷ്യരുടെ ബന്ധങ്ങളെ പുനർജീവിപ്പിക്കാനുള്ള വഴികൾ കണ്ടെത്തണമെന്നും ഇതിന് സകലരെയും അവരുടെ സമയവും, കഴിവുകളും, ധനവും പ്രാർത്ഥനയും കൊണ്ട് സഹകരിപ്പിക്കണമെന്നും റുഫീനി തന്റെ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

ഒരു പുഞ്ചിരി ഒരുകഥയാകും

പുറത്തേക്ക് പുറപ്പെടുന്ന സഭയ്ക്ക് എല്ലാ സമ്പർക്ക മാധ്യമങ്ങളുടേയും സംസർഗ്ഗം സാധ്യമാക്കാൻ കഴിയും എന്ന് സൂചിപ്പിക്കുന്ന അദ്ദേഹം അധികമായ നന്മയും, അറിവും,  സ്നേഹവും പുനർ വിതരണം നടത്താനുള്ള സമയം അതിക്രമിച്ചു എന്നും, നാം ഒരു പക്ഷേ നമുക്ക് മുന്നേ പോയവരുടെ  പുഞ്ചിരിയാവാമെന്നും, എല്ലാ കഥകളും പുനർ ആവിഷ്കരിക്കാനും നവീകരിക്കാനും ഒരു കഥയായി മാറുന്ന പുഞ്ചിരി കൊണ്ട് കഴിയുമെന്നും പ്രീഫെക്ട് പാവൊളോ റുഫീനി തന്റെ സന്ദേശത്തിൽ അറിയിച്ചു.

25 May 2020, 14:35