തിരയുക

ശ്വസനോപകരണം പ്രവർത്തനക്ഷമമാക്കുന്ന രണ്ടു വിദഗ്ദ്ധർ ശ്വസനോപകരണം പ്രവർത്തനക്ഷമമാക്കുന്ന രണ്ടു വിദഗ്ദ്ധർ 

സാമ്പിയയ്ക്ക് പാപ്പായുടെ സംഭാവനയായി ശ്വസനോപകരണങ്ങൾ !

മൂന്നു വെൻറിലേറ്ററുകൾ, മുഖാവരണങ്ങൾ ഉൾപ്പടെയുള്ള ഇതര ആരോഗ്യചികിത്സോപാധികൾ തുടങ്ങിയവയാണ് പരിശുദ്ധസിംഹാസനം സാമ്പിയായിൽ എത്തിച്ചിരിക്കുന്നത്..

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ നാടായ സാമ്പിയായ്ക്ക് കോവിദ് 19 മഹാമാരി ദുരിതാശ്വാസമായി പാപ്പാ വൈദ്യോപകരണങ്ങൾ സംഭാവന ചെയ്തു.

മൂന്നു ശ്വസനോപകരങ്ങൾ, അതായത്, വെൻറിലേറ്ററുകൾ, മുഖാവരണങ്ങൾ ഉൾപ്പടെയുള്ള ഇതര ആരോഗ്യചികിത്സോപാധികൾ തുടങ്ങിയവയാണ് പരിശുദ്ധസിംഹാസനം അന്നാട്ടിൽ എത്തിച്ചിരിക്കുന്നത്.

സാമ്പിയായിലെയും മലാവിയിലെയും അപ്പസ്തോലിക് നുൺഷ്യൊ ആർച്ച്ബിഷപ്പ് ജാൻഫ്രാങ്കൊ ഗല്ലോണെയാണ്, മെയ് 25-ന്,  സാമ്പിയായിലെ കത്തോലിക്കാമെത്രാൻ സംഘത്തിന് ഈ ഉപകരണങ്ങൾ കൈമാറിയത്.

മെയ് 29 വരെയുള്ള കണക്കനുസരിച്ച് അന്നാട്ടിൽ കോവിദ് 19 രോഗികളുടെ സംഖ്യ 1057 ആണ്. ഈ രോഗം മൂലം 7 പേർ അന്നാട്ടിൽ മരണമടഞ്ഞു

 

 

30 May 2020, 14:33